ഹ്യൂസ്റ്റൺ: ടെക്സസ് തീരത്തെ ഗാൽവെസ്റ്റൺ കോസ്‌വേയുടെ താഴ്ഭാഗത്തായി വിമാനാപകടം റിപ്പോർട്ട് ചെയ്തു. ഹൂസ്റ്റണിൽ നിന്ന് ഏകദേശം 50 മൈൽ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. വിമാനത്തിൽ ആകെ എത്രപേർ ഉണ്ടായിരുന്നുവെന്നോ അപകടത്തിൽ ആർക്കെങ്കിലും ജീവഹാനിയോ പരിക്കോ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ അധികൃതർ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
സംഭവസ്ഥലത്ത് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ടെക്സസ് പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്മെന്റ്, അപകടത്തിന്റെ സാങ്കേതിക വശങ്ങൾ പരിശോധിക്കുന്നതിനായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) ഉദ്യോഗസ്ഥരുടെ വരവിനായി കാത്തിരിക്കുകയാണെന്ന് എക്സിലൂടെ അറിയിച്ചു.
ഗാൽവെസ്റ്റൺ കൗണ്ടി ഷെരീഫ് ഓഫീസിന്റെ നേതൃത്വത്തിൽ ഡൈവിംഗ് ടീം, ക്രൈം സീൻ യൂണിറ്റ്, ഡ്രോൺ യൂണിറ്റ് എന്നിവർ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിന് പൊതുജനങ്ങൾ പ്രദേശത്തു നിന്ന് മറിതരണമെന്നും അധികൃതർ അറിയിച്ചു.
അപകടകാരണം വ്യക്തമല്ലെങ്കിലും മേഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനിൽക്കുന്ന കടുത്ത മൂടൽമഞ്ഞ് പ്രതികൂലമായി ബാധിച്ചിട്ടുണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കാഴ്ചാപരിധി അര മൈൽ മാത്രമായി കുറഞ്ഞിരുന്നു. മൂടൽമഞ്ഞ് ചൊവ്വാഴ്ച രാവിലെ വരെ തുടരുമെന്നാണ് കാലാവസ്ഥാ വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Small plane crashes in Texas; rescue efforts continue



