മിഡ്ഹർസ്റ്റ്: അതിശൈത്യത്തെ നേരിടാൻ വീടില്ലാത്തവർക്കായി സുരക്ഷിതവും ചൂടുള്ളതുമായ താമസസ്ഥലം ഒരുക്കിക്കൊണ്ട് സിംകോ കൗണ്ടി ഈ വർഷത്തെ വിന്റർ ‘വാമിംഗ് സെന്ററുകൾ’ തുറന്നു. തണുപ്പുകാലത്ത് ആർക്കും ഒറ്റപ്പെടേണ്ടിവരരുത് എന്ന ലക്ഷ്യത്തോടെയാണ് കൗണ്ടിയും പങ്കാളികളും ചേർന്ന് ഈ കേന്ദ്രങ്ങൾ സജ്ജമാക്കിയിരിക്കുന്നത്.
സിംകോ കൗണ്ടി അതിന്റെ വെബ്സൈറ്റിൽ പ്രസ്താവിച്ചത് ഇങ്ങനെയാണ്: “ഈ തണുപ്പുകാലത്ത് വീടില്ലാത്തവർക്ക് പുറത്തുനിന്ന് അകത്തേക്ക് വരാനും തണുപ്പിൽ നിന്ന് രക്ഷനേടാനും ഇടങ്ങൾ സൃഷ്ടിക്കുന്നതിന് കൗണ്ടി അതിന്റെ പങ്കാളികളുമായി സഹകരിക്കുന്ന ഒരു മാർഗ്ഗം മാത്രമാണിതെന്നാണ്.” ഇതിന്റെ ആദ്യഘട്ടം നവംബർ മാസത്തിലാണ് ഔദ്യോഗികമായി ആരംഭിച്ചത്.
പ്രാദേശിക അംഗീകാരങ്ങൾ, അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ, കെട്ടിട നിയമങ്ങൾ, ശേഷി പരിമിതികൾ എന്നിവ പാലിച്ചുകൊണ്ടാണ് വാമിംഗ് സെന്ററുകൾ തുറന്നിരിക്കുന്നത്. ഈ കേന്ദ്രങ്ങൾ വഴി അന്തിയുറങ്ങാൻ ഇടമില്ലാത്ത വ്യക്തികൾക്കും കുടുംബങ്ങൾക്കും താത്കാലികമായി ചൂടുള്ളൊരിടം ലഭിക്കുന്നു. നിലവിൽ തുറന്നതും ഉടൻ തുറക്കാൻ പോകുന്നതുമായ കേന്ദ്രങ്ങളുടെ വിശദാംശങ്ങൾ കൗണ്ടി പുറത്തുവിട്ടിട്ടുണ്ട്. ആദ്യഘട്ടത്തിൽ തന്നെ തുറന്ന കേന്ദ്രങ്ങളിൽ താഴെ പറയുന്നു:
സാൽവേഷൻ ആർമി (Salvation Army) – 16 ബേഫീൽഡ് സ്ട്രീറ്റ്, ബാരി
ദി ഗസ്റ്റ്ഹൗസ് (The Guesthouse) – 522 എലിസബത്ത് സ്ട്രീറ്റ്, മിഡ്‌ലാൻഡ്
ഫെയ്ത്ത് കമ്മ്യൂണിറ്റി ചർച്ച് (Faith Community Church) – 1355 റിവർ റോഡ് വെസ്റ്റ്, വാസാഗ ബീച്ച്
WOW ലിവിംഗ് (WOW Living) – 177 ചർച്ച് സ്ട്രീറ്റ്, ബ്രാഡ്‌ഫോർഡ്
കൂടാതെ, ബാരിയിലെ ദി ബസ്ബി സെന്റർ, കൗണ്ടി ഓഫ് സിംകോ മോഡുലാർ ഫെസിലിറ്റി, ട്രിനിറ്റി ആംഗ്ലിക്കൻ ചർച്ച്, ഹോപ്പ് സെന്റർ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ ഉടൻ തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിൽ പലതിലും താമസ സൗകര്യങ്ങൾക്ക് പുറമെ, അലക്കാനുള്ള സൗകര്യങ്ങൾ, കുളിക്കാനുള്ള സൗകര്യം, ഭക്ഷണ സഹായം, മറ്റ് പിന്തുണ സേവനങ്ങൾ എന്നിവയും ലഭിക്കാൻ സാധ്യതയുണ്ട്. കൗണ്ടിയുടെ ഈ സംരംഭം, തണുപ്പുകാലത്ത് ഏറ്റവും ദുർബലരായ ജനവിഭാഗങ്ങൾക്ക് വലിയ ആശ്വാസമാകും.
കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും:
ആവശ്യക്കാർക്ക് അവരുടെ അടുത്തുള്ള ഷെൽട്ടറുകളെക്കുറിച്ച് അറിയാൻ 2-1-1 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾ കൗണ്ടി ഓഫ് സിംകോയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
simcoe-county-opens-warming-centres-for-unhoused-where-to-find-shelter-from-extreme-cold
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



