ടൊറൻ്റോ: കനഡയിലെ ടൊറൻ്റോയിലെ സ്കാർബറോയിൽ സ്ഥിതി ചെയ്യുന്ന ഒരു പബ്ബിൽ നടന്ന വെടിവെപ്പിൽ 12 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച രാത്രി 10:40 ഓടെയാണ് സ്കാർബറോ ടൗൺ സെന്ററിന് സമീപമുള്ള പ്രോഗ്രസ് അവന്യൂവിലെ പബ്ബിൽ സംഭവം നടന്നത്. പൊലീസ് ഉദ്യോഗസ്ഥർ അടിയന്തിരമായി സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റ 12 പേരിൽ നാലുപേരുടെ പരിക്കുകൾ ജീവന് ഭീഷണിയല്ലാത്തവയാണെന്ന് അധികൃതർ അറിയിച്ചു. എന്നാൽ മറ്റ് എട്ടുപേരുടെ പരിക്കുകളുടെ ഗുരുതരാവസ്ഥ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പരിക്കേറ്റവരെല്ലാം വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ADVERTISEMENT



