വടക്കൻ ആൽബെർട്ടയിൽ കഴിഞ്ഞ ദിവസം പോലീസുകാരെ ആക്രമിച്ച ഒരാളെ പോലീസ് വെടിവെച്ച് കൊന്നു. ലാക് ലാ ബിഷിലെ RCMP നൽകിയ വിവരമനുസരിച്ച്, രാവിലെ 11:47 ഓടെ ഒരു വീട്ടിലുണ്ടായ പ്രശ്നം അന്വേഷിക്കാൻ മൂന്ന് ഉദ്യോഗസ്ഥർ എത്തിയിരുന്നു. പോലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്, അവിടെ വെച്ച് പോലീസും അക്രമിയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ആ സമയത്ത്, ആയാൾ ഒരു പോലീസുകാരനെ കത്തികൊണ്ട് ആക്രമിച്ചു.
ഈ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ അക്രമിയെ വെടിവെച്ചു. പോലീസുകാർ ഉടൻതന്നെ അയാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും, സംഭവസ്ഥലത്തുവെച്ച് തന്നെ അയാൾ മരിച്ചു. കത്തിക്കുത്തേറ്റ പോലീസുകാരനെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ അദ്ദേഹം ആശുപത്രി വിട്ടതായും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
പോലീസ് നടപടികളിൽ ഗുരുതരമായ പരിക്കുകളോ മരണങ്ങളോ ഉണ്ടായാൽ അന്വേഷിക്കുന്ന ആൽബെർട്ട സീരിയസ് ഇൻസിഡൻ്റ് റെസ്പോൺസ് ടീമിനെ (ASIRT) ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. എഡ്മണ്ടനിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് ലാക് ലാ ബിഷ് സ്ഥിതി ചെയ്യുന്നത്.
Shooting in Lac La Bish: Policeman stabbed, assailant killed!



