യെമനിൽ ചെങ്കടലിൽ കപ്പലിനു നേരെ ആയുധധാരികളുടെ ആക്രമണം. കപ്പലിന്റെ സായുധ സുരക്ഷാ സംഘം തിരിച്ചടിച്ചതായാണ് വിവരം. സംഘർഷം തുടരുകയാണെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) സെന്റർ അറിയിച്ചു. യെമന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തായാണ് ആക്രമണം. മേഖലയിൽ കപ്പലുകൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ചെറിയ ബോട്ടുകളിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
യെമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങളും ആഫ്രിക്കൻ ഗ്രൂപ്പുകളുടെ കടൽക്കൊള്ളയും ഉൾപ്പെടെ ചെങ്കടൽ മേഖല നിരവധി ഭീഷണികൾ നേരിടുന്നുണ്ട്. ഇസ്രയേൽ-ഹമാസ് സംഘർഷത്തിനിടയിൽ ഹൂതികൾ ഈ പ്രദേശത്ത് ആക്രമണം നടത്തിയിരുന്നു.
ADVERTISEMENT



