മലപ്പുറം വളാഞ്ചേരിയില്‍ ലഹരി സംഘത്തിലുള്ളവര്‍ക്ക് എച്ച്ഐവി ബാധ. ഒരു സംഘത്തിലെ ഒമ്പത് പേര്‍ക്കാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര് ഇതര സംസ്ഥാന തൊഴിലാളികളാണ്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. എച്ച്ഐവി ബാധിതനായ ഒരാൾ ഉപയോഗിച്ച സിറിഞ്ച് മറ്റുള്ളവർ ഉപയോഗിച്ചതാണ് രോഗം വ്യാപിക്കാൻ കാരണമെന്നും കണ്ടെത്തി
ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്ഐവി പകര്‍ന്നത്. വാര്‍ത്ത മലപ്പുറം ഡിഎംഒയും സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേര്‍ന്നു. രണ്ട് മാസത്തിനിടെയാണ് ഒൻപത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, വളാഞ്ചേരിയിൽ എച്ച്ഐവി സ്ഥിരീകരിച്ച വാർത്ത ആശങ്കയുണ്ടാക്കുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചു. ലഹരിക്ക് എതിരായിട്ടുള്ള ക്യാമ്പയിൻ കൂടുതൽ ശക്തമാക്കും ലഹരി ഉപയോഗം ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുമന്നും മന്ത്രി പറന്നു.



