കൊച്ചി : ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. സിനിമയിൽ അഭിനയിക്കാനെത്തിയ നടിയെ കാരവാനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. കൂടുതൽ പ്രാധാന്യമുള്ള വേഷം നൽകാമെന്ന് വാഗ്ദാനം നൽകി തന്നെ ഉപദ്രവിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. കേസിൽ രഞ്ജിത്തിനെ നേരത്തെ കാരവാനിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
സംവിധായകൻ എന്ന നിലയിൽ നടിയുടെ അഭിനയത്തെ വിമർശിച്ചതിലുള്ള വൈരാഗ്യം മൂലമുള്ള വ്യാജ പരാതിയാണിതെന്നാണ് രഞ്ജിത്തിന്റെ വാദം. ആരോഗ്യസ്ഥിതി മോശമാണെന്നും വോട്ട് രേഖപ്പെടുത്താൻ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി നേരത്തെ ഇടക്കാല ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി അത് അനുവദിച്ചിരുന്നില്ല. നിലവിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം, രഞ്ജിത്തിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുന്നു. സമാനമായ കേസുകളിൽ ഇയാൾ മുൻപും പ്രതിയായിട്ടുണ്ടെന്നും സാഹചര്യം അനുകൂലമായതിനാലാണ് രക്ഷപ്പെട്ടതെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിന്റെ സ്വതന്ത്രമായ നടത്തിപ്പിനെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടും. കോടതിയുടെ ഇന്നത്തെ വിധി രഞ്ജിത്തിന് നിർണ്ണായകമാകും.
Sexual assault case: Court verdict on director Ranjith’s bail plea today
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



