ഗ്രേറ്റർ ടൊറന്റോ പ്രദേശത്തെ ന്യൂമാർക്കറ്റ്, ജോർജിന, നോർത്തേൺ യോർക്ക് റീജിയൻ, അക്‌സ്ബ്രിഡ്ജ്, ബീവർട്ടൺ, നോർത്തേൺ ഡർഹാം റീജിയൻ എന്നീ പ്രദേശങ്ങളിൽ Environment Canada അതിതീവ്ര ഇടിമിന്നൽ മുന്നറിയിപ്പ് നൽകി. അതോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വടക്കുകിഴക്കോട്ട് നീങ്ങുന്ന ശക്തമായ കാറ്റിനും, അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും സൂചിപ്പിക്കുന്നു.
ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പുറത്ത് ഉള്ളവർ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതർ അറിയിച്ചു.
ഈ അപകടകരമായ കാലാവസ്ഥാ സാഹചര്യത്തിൽ എല്ലാ പൗരന്മാരും ഉടൻ തന്നെ അഭയം തേടണമെന്നും മുൻകരുതൽ സ്വീകരിക്കണമെന്നും എൻവയോൺമെന്റ് കാനഡയുടെ അടിയന്തര പ്രതികരണ ഓഫീസർ റോബർട്ട് ലീ പറഞ്ഞു.കാലാവസ്ഥാ മുന്നറിയിപ്പിൻ്റെ ഭാഗമായി, ബാധിക്കപ്പെട്ട പ്രദേശങ്ങളിലെ താമസക്കാർക്ക് പ്രാദേശിക കാലാവസ്ഥാ അപ്ഡേറ്റുകളും അടിയന്തര സന്ദേശങ്ങളും പരിശോധിക്കാനും അതിന് അനുസൃതമായി പ്രവർത്തിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.



