ധാക്കുവാഖാന: സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് വീണ്ടും നിരാശ. ആവേശകരമായ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കേരളത്തെ കീഴടക്കി സർവീസസ് തങ്ങളുടെ എട്ടാം കിരീടം ഉയർത്തി. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ നേടാനാവാത്തതിനെത്തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 109-ാം മിനിറ്റിൽ അഭിഷേക് പവാറാണ് സർവീസസിന്റെ വിജയഗോൾ നേടിയത്.
മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും കേരളത്തിനായിരുന്നു ആധിപത്യം. അർജുൻ, അജ്‌സൽ, ഷിജിൻ എന്നിവർ നയിച്ച കേരളത്തിന്റെ മുന്നേറ്റനിര സർവീസസ് പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ 27-ാം മിനിറ്റിൽ അർജുന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയതും ഷിജിന്റെ ഹെഡർ ലക്ഷ്യം കാണാതെ പോയതും കേരളത്തിന് തിരിച്ചടിയായി. സർവീസസ് ഗോൾകീപ്പർ ഗഗൻദീപിന്റെ തകർപ്പൻ സേവുകളും കേരളത്തിന്റെ കിരീടമോഹങ്ങൾക്ക് തടസ്സമായി നിന്നു.
ഒടുവിൽ എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ കേരള ഗോൾകീപ്പർ തട്ടിയകറ്റിയ പന്ത് കൃത്യമായി പിടിച്ചെടുത്ത് അഭിഷേക് പവാർ വലയിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ബംഗാളിനോട് ഫൈനലിൽ തോറ്റ കേരളത്തിന് ഇത് തുടർച്ചയായ രണ്ടാം ഫൈനൽ പരാജയമാണ്. പൊരുതിക്കളിച്ചിട്ടും ഫിനിഷിംഗിലെ പോരായ്മകളും നിർഭാഗ്യവും കേരളത്തിന് ഇത്തവണയും വിനയായി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Kerala disappointed despite playing with a full field; Services champions in Santosh Trophy final



