കനേഡിയൻ അതിർത്തിയിൽ നിന്ന് ഫെന്റനൈൽ ഉൾപ്പെടെ നിരവധി മയക്കുമരുന്നുകൾ പിടികൂടി. കാനഡ ബോർഡർ സർവീസ് ഏജൻസി (സിബിഎസ്എ) നടത്തിയ ഓപ്പറേഷനിലാണഅ മയക്കുമരുന്നുകൾ പിടിച്ചെടുത്തത്. ഉദ്യോഗസ്ഥർ അമേരിക്കയിലേക്ക് പോകുന്ന മെയിൽ, വിമാന ചരക്ക്, കടൽ കണ്ടെയ്നറുകൾ എന്നിവയിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ച് പരിശോധിച്ചെന്ന് സിബിഎസ്എ പത്രക്കുറിപ്പിൽ പറയുന്നു. പോസ്റ്റൽ, എയർ കാർഗോ, മറൈൻ കണ്ടെയ്നറുകളിലെ ഫെന്റനൈലും മറ്റ് നിയമവിരുദ്ധ മയക്കുമരുന്നുകളും കടത്തുന്നത് തടയുന്നതിനായി സിബിഎസ്എ നടത്തിയ ഒരു മാസം നീണ്ടുനിന്ന, രാജ്യാന്തര പ്രചാരണമായിരുന്ന ഓപ്പറേഷൻ ബ്ലിസാർഡിന്റെ ഭാഗമായാണ് വൻ തോതിൽ ലഹരി ശേഖരം പിടിച്ചെടുത്തത്
2,600 എണ്ണമാണ് പിടികൂടിയത്. അതിൽ 67.5 ശതമാനവും യുഎസിൽ നിന്ന് കാനഡയിലേക്ക് വരുന്ന നിയമവിരുദ്ധ മയക്കുമരുന്നുകളായിരുന്നു, അതേസമയം 17.5 ശതമാനം യുഎസിലേക്ക് കടത്താൻ ശ്രമിച്ചവയാണ്. ബ്രിട്ടീഷ് കൊളംബിയ, ക്യൂബെക്ക്, ആൽബെർട്ട എന്നിവിടങ്ങളിൽ നിന്ന് പിടിച്ചെടുത്ത 1.73 കിലോഗ്രാം ഉൾപ്പെടെ ആകെ 116 ഫെന്റനൈൽ പിടിച്ചെടുത്തു. ഈ പിടികൂടലുകളിൽ 1.44 കിലോഗ്രാം അമേരിക്കയിലേക്കുള്ളതായിരുന്നു.
പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് താഴെ പരിശോധിക്കാം;
- 17 മെത്ത് (5.38 കിലോഗ്രാം, 89 ഗുളികകൾ)
- 24 കൊക്കെയ്ൻ (13 കിലോഗ്രാം)
- 26 ഹെറോയിൻ (0.19 കിലോഗ്രാം)
- 17 കറുപ്പ് (38.84 കിലോഗ്രാമും 11 കുപ്പികളും)
- 48 MDMA (2.32 കിലോഗ്രാം, 82 ഗുളികകൾ)
- 249 കഞ്ചാവും കഞ്ചാവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു



