നടിയും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണ ഇൻസ്റ്റാഗ്രാമിൽ സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചർ ആരംഭിച്ച നടപടി ചർച്ചയാകുന്നു. താരം സ്വന്തമാക്കിയ പുതിയ 94 ലക്ഷം രൂപയുടെ ആഢംബര കാറിൻ്റെ വാർത്തകൾക്ക് പിന്നാലെയാണ് ഈ സാമ്പത്തിക നീക്കം ശ്രദ്ധേയമായത്. തൻ്റെ വ്യക്തിപരമായ ‘എക്സ്ക്ലൂസീവ് സ്റ്റോറികൾ’ കാണുന്നതിന് സബ്‌സ്‌ക്രൈബർമാർ മാസം 299 രൂപ നൽകണം. സിനിമകളിൽ വേണ്ടത്ര അവസരം ലഭിക്കുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ വലിയ പ്രശസ്തിയും ആഡംബര ജീവിതവും നയിക്കുന്ന അഹാനയുടെ ഈ നീക്കം പലരിലും കൗതുകമുണ്ടാക്കി.
ഇതിനോടകം 241-ൽ അധികം പേർ സബ്‌സ്‌ക്രിപ്‌ഷൻ എടുത്തിട്ടുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് പണം നൽകുന്നതുപോലെ, ഒരാളുടെ വ്യക്തിപരമായ നിമിഷങ്ങൾ കാണാൻ പണം നൽകുന്നത് എന്തിനാണെന്ന് റെഡ്ഡിറ്റ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ വേദികളിൽ പലരും ആശ്ചര്യം പ്രകടിപ്പിച്ചു. അഹാനയുടെ ഈ പുതിയ വരുമാന മാർഗ്ഗം തിരഞ്ഞെടുക്കുന്നതിന് പിന്നിലെ സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചാണ് പ്രധാന ചർച്ചകൾ.
സിനിമകളിലെ അവസരക്കുറവ്, യൂട്യൂബ് മോണിറ്റൈസേഷനിലെ ഇടിവ് എന്നിവ ചൂണ്ടിക്കാണിച്ചാണ് പല കമന്റുകളും. ബിഎംഡബ്ല്യു കാറിൻ്റെ പ്രതിമാസ തിരിച്ചടവ് (EMI), വൈകാതെ വരാനിരിക്കുന്ന വിവാഹച്ചെലവുകൾ എന്നിവ കണ്ടെത്താനാണ് ഈ സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചർ ആരംഭിച്ചതെന്നും കമന്റുകളിൽ പറയുന്നു. അതേസമയം, ഇത് താരത്തിൻ്റെ വ്യക്തിപരമായ തീരുമാനമാണെന്നും പണം സമ്പാദിക്കാനുള്ള വഴി കണ്ടെത്തുന്നതിൽ തെറ്റില്ലെന്നും ഇൻഫ്ലുവൻസർമാർക്കിടയിൽ ഇത് സാധാരണമാണെന്നും അനുകൂല അഭിപ്രായങ്ങളുണ്ട്.
യൂട്യൂബിൽ 1.7 മില്യൺ സബ്‌സ്‌ക്രൈബർമാർ അഹാനയ്ക്ക് ഉണ്ടെങ്കിലും, കുടുംബാംഗങ്ങളെപ്പോലെ ഫാമിലി വ്ലോഗുകൾ താരം അടുത്ത കാലത്തായി കുറച്ചിട്ടുണ്ട്. ‘അടി’, ‘നാൻസി റാണി’ എന്നീ സിനിമകളിലാണ് അഹാന അവസാനമായി നായികയായത്. 2014-ൽ ‘ഞാൻ സ്റ്റീവ് ലോപസ്’ എന്ന സിനിമയിലൂടെയാണ് അഹാന അഭിനയരംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലെ വലിയ സ്വാധീനം സിനിമ കരിയറിൽ വളരാൻ വേണ്ടത്ര ഉപകരിച്ചില്ലെന്ന് അഹാന തന്നെ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്.
സിനിമാ രംഗത്ത് വേണ്ടത്ര തിരക്കില്ലാത്ത സാഹചര്യത്തിൽ, സോഷ്യൽ മീഡിയയിലൂടെ വരുമാനം ഉറപ്പാക്കാനുള്ള താരങ്ങളുടെ നീക്കമായി ഈ സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചറിനെ പൊതുവെ വിലയിരുത്താവുന്നതാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Wedding expenses? YouTube revenue down? Fans are searching for the secret behind Ahana Krishna’s ‘exclusive story’!



