എഡ്മണ്ടൻ: എഡ്മണ്ടനിൽ നിന്ന് കാണാതായ കൗമാരക്കാരന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ജൂൺ 1 മുതലാണ് 14 കാരനായ സാമുവൽ ബേർഡിനെ കാണാതായത്. സുഹൃത്തിനെ കാണാനായിരുന്നു സാമുവൽ പോയത്. എന്നാൽ സുഹൃത്തിനെ കണ്ട് സാമുവൽ മടങ്ങി.
കനോറ പ്രദേശത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം സാമുവലിനെ പിന്നെ ആരും കണ്ടിട്ടില്ല.
കുട്ടിയെ സുരക്ഷിതമായി തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും. അടുത്തിടെ സാമുവലിനായി നോർത്ത് സാസ്‌കച്ചെവൻ നദിയിൽ തിരച്ചിൽ നടത്തിയിരുന്നു. ജോർജ്ജ് റോബിൻസൺ എന്നയാളുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് വിന്നിപെഗിൽ നിന്ന് എത്തി തിരച്ചിൽ നടത്തിയിരുന്നത്. ഇത്തരത്തിൽ പൊതുജനങ്ങളിൽ പലരും സാമുവലിന് വേണ്ടി തിരച്ചിൽ നടത്തുന്നുണ്ട്. സാമുവൽ ബേർഡിന്റെ കേസ് ഒരു സെർച്ച് ആൻഡ് റിക്കവറി ഓപ്പറേഷനായി പ്രഖ്യാപിക്കണമെന്ന് കൺഫെഡറസി ഓഫ് ട്രീറ്റി 6 ഫസ്റ്റ് നേഷൻസും സാമുവലിന്റെ കുടുംബവും എഡ്മണ്ടൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നോർത്ത് സാസ്‌കച്ചെവൻ നദിക്ക് സമീപം താമസിക്കുന്നവരോട് നദീതീരങ്ങളിലും മറ്റ് താഴ്ന്ന പ്രദേശങ്ങളിലും നിരീക്ഷണം നടത്തണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ എഡ്മണ്ടൻ സിറ്റി പോലീസിനെ 780-423-4567 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Search continues for missing Edmonton teenager



