📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

സ്കോച്ച് വിപണിയിൽ കനത്ത ഇടിവ്; ഉൽപ്പാദനം വെട്ടിക്കുറച്ച് പ്രമുഖ കമ്പനികൾ, ഇനി പ്രതീക്ഷ ഇന്ത്യയില്‍

Canada Varthakal by Canada Varthakal
December 27, 2025
in World
Reading Time: 1 min read
liquor

ലണ്ടൻ: ലോകപ്രശസ്തമായ സ്കോച്ച് വിസ്കി വ്യവസായം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായി റിപ്പോർട്ടുകൾ. അമേരിക്ക, ചൈന തുടങ്ങിയ പ്രധാന വിപണികളിൽ വിൽപന കുത്തനെ ഇടിഞ്ഞതോടെ പ്രമുഖ ഡിസ്റ്റിലറികൾ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവെച്ചു. ഉൽപ്പാദനച്ചെലവ് വർധിച്ചതും വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ അധിക നികുതിയുമാണ് വിപണിയെ വറുതിയിലാക്കിയത്.

സ്കോച്ച് വിസ്കിയുടെ പ്രധാന വിപണിയായ അമേരിക്കയിൽ ഇറക്കുമതി താരിഫ് വർധിപ്പിച്ചത് വ്യവസായത്തിന് കനത്ത ആഘാതമായി. നിലവിലുള്ള 10 ശതമാനം നികുതിക്ക് പുറമെ, സിംഗിൾ മാൾട്ട് വിസ്കികൾക്ക് വരും വർഷങ്ങളിൽ 25 ശതമാനം വരെ അധിക താരിഫ് ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം നിർമ്മാണക്കമ്പനികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മറ്റൊരു പ്രധാന വിപണിയായ ചൈനയിലും വൻ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ചൈനയിലേക്കുള്ള കയറ്റുമതിയിൽ 31 ശതമാനം കുറവുണ്ടായതോടെ, ആഗോള വിപണിയിൽ അഞ്ചാം സ്ഥാനത്തായിരുന്ന ചൈന പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ADVERTISEMENT

ആഗോള വിപണിയിലെ മന്ദഗതി സ്കോട്ട്ലൻഡിലെ ഡിസ്റ്റിലറികളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചു. പ്രമുഖ വിസ്കി നിർമ്മാതാക്കളായ ‘ഡയാജിയോ’ തങ്ങളുടെ ചില യൂണിറ്റുകൾ ഇതിനകം അടച്ചുപൂട്ടിയിട്ടുണ്ട്. റോസ് ഐലിലെ മാൾട്ടിങ് പ്ലാന്റിന്റെ പ്രവർത്തനം അടുത്ത ജൂൺ വരെ നിർത്തിവെക്കാനാണ് കമ്പനിയുടെ തീരുമാനം. ഗ്ലെൻമോറാഞ്ചി, ആർഡ്ബെഗ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളും ഉൽപ്പാദനം ഗണ്യമായി വെട്ടിക്കുറച്ചു. ഉൽപ്പാദനം വർധിക്കുന്നത് വിപണിയിൽ ഉൽപ്പന്നത്തിന്റെ വിലയിടിയാൻ കാരണമാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് വിതരണം നിയന്ത്രിക്കാൻ കമ്പനികൾ തയാറെടുക്കുന്നത്.

വിസ്കി വിപണിയിലെ തളർച്ച അനുബന്ധ മേഖലകളെയും ബാധിച്ചതോടെ സ്കോട്ട്ലൻഡിലെ ബാർലി കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. വിസ്കി നിർമ്മാണത്തിനാവശ്യമായ മാൾട്ടഡ് ബാർലിയുടെ ആവശ്യകത (Demand) പത്തു ലക്ഷം ടണ്ണിൽ നിന്ന് ആറു ലക്ഷം ടണ്ണായി കുത്തനെ ഇടിഞ്ഞു. നിലവിൽ ഒരു ടൺ ബാർലി ഉൽപ്പാദിപ്പിക്കാൻ 200 പൗണ്ട് ചെലവ് വരുമ്പോൾ വിപണിയിൽ നിന്ന് കർഷകർക്ക് ലഭിക്കുന്നത് 160 പൗണ്ട് മാത്രമാണ്. ഈ വലിയ സാമ്പത്തിക നഷ്ടം കർഷകരെ ബാർലി കൃഷി ഉപേക്ഷിക്കാനും മറ്റ് വിളകളിലേക്ക് തിരിയാനും പ്രേരിപ്പിക്കുന്നു. കൂടാതെ, പ്രമുഖ മാൾട്ടിങ് പ്ലാന്റുകൾ പ്രവർത്തനം അവസാനിപ്പിക്കുന്നത് മേഖലയിൽ വൻതോതിലുള്ള തൊഴിൽ നഷ്ടത്തിനും കാരണമായിട്ടുണ്ട്.

ആഗോളതലത്തിൽ തിരിച്ചടി നേരിടുമ്പോഴും ഇന്ത്യൻ വിപണിയിലാണ് സ്കോച്ച് വിസ്കി നിർമ്മാതാക്കളുടെ ഏക പ്രതീക്ഷ. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ സ്കോച്ച് ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള പുതിയ സ്വതന്ത്ര വ്യാപാര കരാർ (FTA) പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിലെ ഇറക്കുമതി താരിഫ് 150 ശതമാനത്തിൽ നിന്ന് ഘട്ടം ഘട്ടമായി 40 ശതമാനത്തിലേക്ക് കുറഞ്ഞേക്കും. ഇത് ഇന്ത്യയിൽ വിസ്കി വില കുറയാനും വിപണി കൂടുതൽ സജീവമാകാനും കാരണമാകും.

ആഗോളതലത്തിലെ വിലക്കയറ്റവും ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയിലുണ്ടായ ഇടിവുമാണ് മദ്യവിപണിക്ക് തിരിച്ചടിയായ പ്രധാന ഘടകങ്ങൾ. വിപണിയിലെ ഈ മന്ദഗതി മറികടക്കാൻ വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലും വിദേശ സൂപ്പർ മാർക്കറ്റുകളിലും വൻ വിലക്കിഴിവിലാണ് ഈ പ്രമുഖ ബ്രാൻഡുകൾ ഇപ്പോൾ വിറ്റഴിക്കുന്നത്. എന്നിരുന്നാലും, വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ വിവിധ രാജ്യങ്ങളുമായുള്ള പുതിയ വ്യാപാര കരാറുകൾ യാഥാർത്ഥ്യമാകുന്നതോടെ വിപണി വീണ്ടും ഉണർവിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് വിസ്കി നിർമ്മാതാക്കൾ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Scotch market suffers sharp decline; Leading companies cut production, now hope is in India
Ad 1
Ad 2
Ad 3
Ad 4

Related Posts

പദ്ധതിയൊക്കെ റെഡി, പക്ഷെ ഫലമില്ല; 3.7 ലക്ഷം കോടിയുടെ ഇൻഷുറൻസ് കവറേജ്; ഹോർമുസ് കടലിടുക്ക് തുറക്കാൻ അമേരിക്കയുടെ പടുകൂറ്റൻ പാക്കേജ്
World

പദ്ധതിയൊക്കെ റെഡി, പക്ഷെ ഫലമില്ല; 3.7 ലക്ഷം കോടിയുടെ ഇൻഷുറൻസ് കവറേജ്; ഹോർമുസ് കടലിടുക്ക് തുറക്കാൻ അമേരിക്കയുടെ പടുകൂറ്റൻ പാക്കേജ്

by Canada Varthakal
April 3, 2026
cuba flag
World

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; രണ്ടായിരത്തിലേറെ തടവുകാരെ വിട്ടയക്കാൻ ക്യൂബ

by Canada Varthakal
April 3, 2026
abu-dhabi-attack
World

അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഇന്ത്യക്കാരുൾപ്പടെ 12 പേർക്ക് പരിക്ക്

by Canada Varthakal
April 3, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.