ടൊറന്റോയിൽ സ്കൂളിന് സമീപം വെടിവെപ്പ്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. വെടിയേറ്റവർക്ക് ഗുരുതരമല്ലാത്ത പരിക്കുകളാണ് ഉള്ളതെന്നും ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെ 11:55-ഓടെ കീലെ സ്ട്രീറ്റിനും ഡൊണാൾഡ് അവന്യൂവിനും സമീപമുള്ള യോർക്ക് മെമ്മോറിയൽ കൊളീജിയറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിലാണ് സംഭവം നടന്നത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള വെടിവെപ്പിനിടെയാണ് കാറിൽ സഞ്ചരിക്കുകയായിരുന്ന 30 വയസ്സുള്ള സ്ത്രീക്ക് വെടിയേറ്റത്. ഒരു 17 വയസ്സുകാരനായ വിദ്യാർത്ഥിക്കും പരിക്കേറ്റു.
സംഭവത്തെ തുടർന്ന് യോർക്ക് മെമ്മോറിയൽ കൊളീജിയറ്റ് ഇൻസ്റ്റിറ്റ്യൂട്ട് അടച്ചുപൂട്ടി. കൂടാതെ സമീപത്തുള്ള ചാൾസ് ഇ. വെബ്സ്റ്റർ പബ്ലിക് സ്കൂൾ, സിൽവർതോൺ കമ്യൂണിറ്റി സ്കൂൾ, കീലെസ്ഡേൽ ജൂനിയർ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ ‘ഹോൾഡ് ആൻഡ് സെക്യൂർ’ (hold and secure) നിർദ്ദേശം നൽകി. പിന്നീട് ഈ നിയന്ത്രണങ്ങൾ പിൻവലിച്ചു.
സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ഒരു തോക്കും തിരകളും പിടിച്ചെടുത്തു. മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. എട്ട് പേരോളം അടങ്ങുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസ് ശേഖരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
School premises become a battlefield: Shooting in Toronto, two people including a student injured
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



