സഡ്ബറി: നോർത്തേൺ ഒന്റാറിയോയിലെ റേൻബോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡിന് (Rainbow District School Board – RDSB) ഈ വർഷം ഫെബ്രുവരിയിൽ നേരിട്ട സൈബർ ആക്രമണം വഴി ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും അതീവ രഹസ്യ സ്വഭാവമുള്ള വ്യക്തിഗത വിവരങ്ങൾ ചോർന്നു. ഒമ്പത് മാസത്തെ വിശദമായ പരിശോധനയ്ക്ക് ശേഷം പുറത്തുവിട്ട റിപ്പോർട്ടിലാണ്, സോഷ്യൽ ഇൻഷുറൻസ് നമ്പറുകൾ (SIN), ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്പോർട്ട് കോപ്പികൾ എന്നിവയുൾപ്പെടെയുള്ള നിർണായക വിവരങ്ങൾ ചോർന്നു എന്ന് സ്ഥിരീകരിച്ചത്.
മുൻ ജീവനക്കാരുടെ സോഷ്യൽ ഇൻഷുറൻസ് നമ്പറുകൾ (SIN) ഉൾപ്പെടെയുള്ള ജോലിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, നിലവിലെയും മുൻപത്തെയും ജീവനക്കാർ ബാങ്ക് അക്കൗണ്ട് നമ്പറുകളും വിലാസങ്ങളും, 1989 മുതൽ 2024 വരെയുള്ള അഞ്ച് സെക്കൻഡറി സ്കൂളുകളിലെ പൂർവ്വ വിദ്യാർത്ഥികളുടെ ജനനത്തീയതി, വിലാസങ്ങൾ, ഗ്രേഡുകൾ, ഒന്റാറിയോ എജ്യുക്കേഷൻ നമ്പറുകൾ. ചില പ്രത്യേക വർഷങ്ങളിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പാസ്പോർട്ട് കോപ്പികൾ എന്നിവയാണ് ചോർന്നത്.
ഫെബ്രുവരി 7-നാണ് സൈബർ ആക്രമണം ആരംഭിച്ചത്. ഇത് ബോർഡിന്റെ എല്ലാ സിസ്റ്റങ്ങളുടെയും പ്രവർത്തനം താറുമാറാക്കിയിരുന്നു. ചോർന്ന ഡാറ്റ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കുറവാണെന്നാണ് ബോർഡിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതുവരെ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ച റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല.
എങ്കിലും, SIN, പാസ്പോർട്ട് കോപ്പികൾ എന്നിവ ചോർന്ന, ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്ക്, ബോർഡ് ട്രാൻസ്യൂണിയനുമായി (TransUnion) ചേർന്ന് രണ്ട് വർഷത്തേക്ക് സൗജന്യ ക്രെഡിറ്റ് മോണിറ്ററിംഗ് സേവനം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ ഗുരുതരമായ വീഴ്ചയിൽ ബാധിക്കപ്പെട്ട എല്ലാവരോടും ബോർഡ് ക്ഷമ ചോദിക്കുകയും, ഒന്റാറിയോയിലെ ഇൻഫർമേഷൻ ആൻഡ് പ്രൈവസി കമ്മീഷണറെ വിഷയം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Northern Ont. school board cyber breach exposed SINs, passport data



