സാസ്കച്ചെവൻ: സസ്ക്എനര്ജി പരിമിതമായ എണ്ണം വീടുകളിലെ പഴയ പ്രകൃതിവാതക ഫര്‍ണസുകള്‍ക്ക് പകരം പുതിയതും കൂടുതൽ കാര്യക്ഷമതയുള്ളതുമായ ഫര്‍ണസുകള്‍ സൗജന്യമായി സ്ഥാപിക്കാൻ പദ്ധതിയിടുന്നു. പ്രവിശ്യാ ഭരണകൂടം ഈ ആഴ്ച പ്രഖ്യാപിച്ച പുതിയ പദ്ധതിയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെക്കൊടുക്കുന്നു.
എന്താണ് HAP?
സസ്ക്എനര്ജിയുടെ ഹീറ്റിംഗ് അഫോര്‍ഡബിലിറ്റി പ്രോഗ്രാം (HAP) പഴയ, കാര്യക്ഷമത കുറഞ്ഞ ഫര്‍ണസുകള്‍ക്ക് പകരം ഇന്ധനം കുറച്ച് ഉപയോഗിക്കുന്ന പുതിയ മോഡലുകള്‍ പൂർണ്ണമായും സൗജന്യമായി നൽകുന്നു. ഇത് ഉപഭോക്താക്കളുടെ ഹീറ്റിംഗ് ബില്ലുകള്‍ ഗണ്യമായി കുറയ്ക്കും. ഈ പദ്ധതി 2026 മാർച്ച് 31 വരെ അല്ലെങ്കിൽ ലഭ്യമായ 50 ഫര്‍ണസ് യൂണിറ്റുകള്‍ തീരുന്നത് വരെ തുടരും.
നേരത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉപഭോക്താക്കളെ സഹായിച്ചിരുന്ന ട്യൂണ്‍-അപ്പ് അസിസ്റ്റന്‍സ് പ്രോഗ്രാമിന് പകരമാണ് പുതിയ HAP പദ്ധതി. പുതിയ ഫര്‍ണസുകള്‍ സ്ഥാപിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 650 ഡോളര്‍ വരെ ലാഭിക്കാന്‍ സാധിക്കുമെന്ന് സസ്ക്എനര്ജി കണക്കാക്കുന്നു. കൂടാതെ, കാര്‍ബണ്‍ മോണോക്സൈഡ് ചോർച്ചയുടെ സാധ്യതയും ഇതിലൂടെ കുറയ്ക്കാൻ സാധിക്കും.
നിങ്ങൾ യോഗ്യനാണോ?
സസ്ക്എനര്ജിയുടെ കുറഞ്ഞ വരുമാന മാനദണ്ഡങ്ങൾ പാലിക്കുകയും, 78 ശതമാനത്തിൽ താഴെ വാർഷിക ഇന്ധനക്ഷമതയുള്ള ഫര്‍ണസ് ഉള്ളവരുമായ താമസക്കാർക്കാണ് ഈ പദ്ധതിക്ക് യോഗ്യത. വാടക കെട്ടിടങ്ങളും ഫസ്റ്റ് നേഷന്‍സിലെ വീടുകളും ഈ പദ്ധതിയുടെ പരിധിയിൽ വരില്ല.HAP-ൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യം സാസ്ക്പവറിന്റെ എനര്‍ജി അസിസ്റ്റന്‍സ് പ്രോഗ്രാമില്‍ അംഗങ്ങളായിരിക്കണം. ഈ പ്രോഗ്രാമിനായി അപേക്ഷിക്കുന്നവരുടെ യോഗ്യത ഒരു ഹോം എനർജി കൺസൾട്ടൻ്റ് വിലയിരുത്തുകയും, യോഗ്യരായവരെ നേരിട്ട് ക്ഷണിക്കുകയും ചെയ്യും.
ഇത് എങ്ങനെ പ്രവർത്തിക്കുന്നു?
തിരഞ്ഞെടുക്കപ്പെട്ട ഹോംഓണേഴ്സിന് അംഗീകൃത കോൺട്രാക്ടർമാരുടെ ഒരു പട്ടിക നൽകും. കോൺട്രാക്ടർമാർ ഫര്‍ണസ് പരിശോധനയ്ക്ക് ശേഷം നൽകുന്ന ക്വോട്ട് സസ്ക്എനര്ജിക്ക് നേരിട്ട് സമർപ്പിക്കും. അംഗീകാരം ലഭിച്ചാൽ സൗജന്യമായി ഫര്‍ണസ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാം.പുതിയ ഹൈ-എഫിഷ്യന്‍സി പ്രകൃതിവാതക ഫര്ണസിനൊപ്പം ഒരു പ്രോഗ്രാമബിള്‍ തെര്‍മോസ്റ്റാറ്റ്, ആവശ്യമെങ്കിൽ വെൻ്റിംഗ് മാറ്റങ്ങൾ, പുതിയ സിസ്റ്റത്തിനായുള്ള മൂന്ന് ഫര്‍ണസ് ഫിൽട്ടറുകൾ എന്നിവയും ലഭിക്കും. പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ saskenergy.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
SaskEnergy's new plan: How to get a new furnace for free



