കാനഡയിലെ സസ്കാച്ചെവാൻ പ്രവിശ്യയിൽ തൊഴിൽ മേഖലയിൽ മികച്ച മുന്നേറ്റം. ഓഗസ്റ്റ് 2025-ലെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16,500 പുതിയ മുഴുവൻ സമയ ജോലികൾ ഈ വർഷം സൃഷ്ടിക്കപ്പെട്ടു. ഇതോടെ, പ്രവിശ്യയിലെ മൊത്തം മുഴുവൻ സമയ തൊഴിലാളികളുടെ എണ്ണം 534,300 ആയി വർധിച്ചു. ഇതോടെ ഒരു പുതിയ റെക്കോർഡ് കൂടിയാണ് പ്രവിശ്യ സൃഷ്ടിച്ചിരിക്കുന്നത്.
കാനഡയിലെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് സസ്കാച്ചെവാനിലാണ് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്, 4.7% മാത്രം. ഇത് ദേശീയ ശരാശരിയായ 7.1%-നെക്കാൾ വളരെ താഴെയാണ്.
ആരോഗ്യം, നിർമ്മാണം, താമസ-ഭക്ഷണ സേവനങ്ങൾ എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതൽ തൊഴിൽ വളർച്ചയുണ്ടായത്. പുതിയ തൊഴിലവസരങ്ങളിൽ വലിയൊരു പങ്ക് സ്ത്രീകൾക്കാണ് ലഭിച്ചത്. സ്ത്രീകൾക്ക് 12,300 പുതിയ ജോലികൾ ലഭിച്ചപ്പോൾ, പുരുഷന്മാർക്ക് 3,900 ജോലികളാണ് വർധിച്ചത്.റെജിന, സാസ്കറ്റൂൺ എന്നീ പ്രധാന നഗരങ്ങളിലും തൊഴിൽ രംഗത്ത് ശക്തമായ വളർച്ചയുണ്ടായി. ഇതിൽ റെജിനയിൽ മാത്രം 7,300 പുതിയ ജോലികളാണ് സൃഷ്ടിക്കപ്പെട്ടത്.
കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ദീർഘകാല സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നയങ്ങളാണ് ഈ സാമ്പത്തിക വളർച്ചക്ക് പിന്നിൽ. സസ്കാച്ചെവാന്റെ ശക്തമായ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി തൊഴിൽ വിപണി തന്ത്രങ്ങൾ വികസിപ്പിക്കുന്നത് തുടരുമെന്ന് സർക്കാർ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Saskatchewan sees record employment gains



