സസ്കാച്ചവാൻ: സസ്കാച്ചവാനിൽ നടപ്പിലാക്കാൻ പോകുന്ന ആണവോർജ്ജ പദ്ധതികൾക്കായി പ്രാദേശിക ബിസിനസ് മേഖലയെ ഒരുക്കാൻ ഫെഡറൽ-പ്രൊവിൻഷ്യൽ സർക്കാരുകൾ സംയുക്തമായി 9 ലക്ഷം ഡോളറിലധികം നിക്ഷേപിക്കുന്നു. എസ്റ്റെവനിലെ ചെറുകിട മോഡുലാർ ന്യൂക്ലിയർ റിയാക്ടർ പദ്ധതികൾക്ക് മുന്നോടിയായാണ് ഈ വലിയ നീക്കം. സസ്കാച്ചവൻ ഇൻഡസ്ട്രിയൽ ആൻഡ് മൈനിംഗ് സപ്ലയേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള മൂന്ന് പ്രധാന സംഘടനകൾക്കാണ് ഈ സാമ്പത്തിക സഹായം നൽകുന്നത്.

നിലവിൽ ഓയിൽ, ഗ്യാസ്, കൽക്കരി മേഖലകളിൽ കരുത്ത് തെളിയിച്ച എസ്റ്റെവൻ നഗരത്തെ ഭാവിയിൽ ഒരു എനർജി ഹബ്ബാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ പുതിയ മാറ്റത്തിലൂടെ പ്രാദേശിക കമ്പനികൾക്ക് ആണവോർജ്ജ മേഖലയിലെ വിതരണ ശൃംഖലയുടെ ഭാഗമാകാനും ആവശ്യമായ സാങ്കേതിക അംഗീകാരങ്ങൾ നേടിയെടുക്കാനും സാധിക്കും. ഏകദേശം 3,500 ഓളം വിദഗ്ധ തൊഴിലാളികളെ ഈ മേഖലയിൽ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. നാൽപ്പത് വർഷത്തിനിടയിൽ വടക്കേ അമേരിക്കയിൽ നടക്കുന്ന ഏറ്റവും വലിയ ഊർജ്ജ പരിവർത്തനമാണിതെന്ന് അധികൃതർ വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Saskatchewan and Ottawa invest over $900K to prepare businesses for province’s nuclear shift



