📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Sports

ചേട്ടൻ മടങ്ങിയെത്തി; ജന്മനാട്ടിൽ വമ്പൻ സ്വീകരണം: സച്ചിന്റെ ഉപദേശവും ശൈലി മാറ്റവും തുണച്ചെന്ന് സഞ്ജു

Canada Varthakal by Canada Varthakal
March 9, 2026
in Sports
Reading Time: 1 min read
SanjuSamsonarrivesatTrivandrum

credits google

തിരുവനന്തപുരം: ട്വന്റി20 ലോകകപ്പിലെ ചരിത്രവിജയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ സ്വന്തം തട്ടകമായ തിരുവനന്തപുരത്ത് തിരിച്ചെത്തി. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ വിമാനത്താവളത്തിലെത്തിയ താരത്തിന് മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എംപി എന്നിവരുടെ നേതൃത്വത്തിൽ ഉജ്ജ്വലമായ സ്വീകരണമാണ് നൽകിയത്. വിമാനത്താവളത്തിലും വിഴിഞ്ഞത്തെ വീടിനു പരിസരത്തും സഞ്ജുവിനെ ഒരുനോക്ക് കാണാൻ നൂറുകണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്.

തന്റെ കരിയറിലെ നിർണ്ണായകമായ മാറ്റങ്ങളെക്കുറിച്ചും ലോകകപ്പ് അനുഭവങ്ങളെക്കുറിച്ചും സഞ്ജു തുറന്നുസംസാരിച്ചു. തുടർച്ചയായ പരാജയങ്ങൾ നേരിട്ടപ്പോൾ കളിശൈലി മാറ്റാൻ താൻ നിർബന്ധിതനായെന്ന് താരം വെളിപ്പെടുത്തി. “കുറെ കളി വലിച്ചടിച്ചു നോക്കി, നടന്നില്ല. വേറെ വഴിയില്ലാത്തതുകൊണ്ടാണ് രീതി മാറ്റിയത്. വീഴ്ചകളിൽ നിന്ന് പഠിക്കണമല്ലോ,” എന്നായിരുന്നു സഞ്ജുവിന്റെ തുറന്നുപറച്ചിൽ. ലോകകപ്പിന് മുന്നോടിയായി പ്രത്യേക ഗെയിം പ്ലാൻ തയ്യാറാക്കിയെന്നും ഏകാഗ്രതയ്ക്കായി കഴിഞ്ഞ ഒരു മാസമായി ഫോൺ ഓഫ് ചെയ്തുവെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

തന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ നൽകിയ പിന്തുണയെക്കുറിച്ച് താരം വികാരാധീനനായി. മനസ്സ് പതറിയപ്പോൾ ആദ്യം വിളിച്ചത് സച്ചിൻ സാറിനെയാണെന്നും അദ്ദേഹം 25 മിനിറ്റോളം സംസാരിച്ച് ആവശ്യമായ ഉപദേശങ്ങൾ നൽകിയെന്നും സഞ്ജു പറഞ്ഞു. ലോകകപ്പ് ഫൈനലിന്റെ തലേദിവസവും സച്ചിൻ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഈ വിജയം തന്നെ സ്നേഹിക്കുന്ന കേരളത്തിലെ ജനങ്ങൾക്കായി സമർപ്പിക്കുന്നുവെന്നും സഞ്ജു പറഞ്ഞു.

ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ലോകകപ്പ് വിജയത്തിന്റെ ഔദ്യോഗിക ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി താരം ഇന്നു രാത്രി തന്നെ മടങ്ങിയേക്കും. പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് സഞ്ജു തിരുവനന്തപുരത്ത് എത്തിയത്. താൻ ടീമിലില്ലാതിരുന്നപ്പോഴും ഫോം ഔട്ടായപ്പോഴും കൂടെ നിന്ന നാട്ടുകാരുടെ സ്നേഹത്തിന് സഞ്ജു നന്ദി അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Sanju Samson Returns to Kerala After T20 World Cup

Ad 1
Ad 2
Ad 3

Related Posts

കിരീടം മാത്രമല്ല, കോടികളുടെ തിളക്കവും; ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ ടീമായി ആർസിബി
Sports

കിരീടം മാത്രമല്ല, കോടികളുടെ തിളക്കവും; ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ ടീമായി ആർസിബി

by Canada Varthakal
March 23, 2026
ചെന്നൈയിൽ സഞ്ജു തരംഗം: സഞ്ജുവിനെ വരവേറ്റ് ധോണി; ആരാധകർ കാത്തിരുന്ന ആ നിമിഷം!
Sports

ചെന്നൈയിൽ സഞ്ജു തരംഗം: സഞ്ജുവിനെ വരവേറ്റ് ധോണി; ആരാധകർ കാത്തിരുന്ന ആ നിമിഷം!

by Canada Varthakal
March 21, 2026
മത്സരിക്കാനില്ല, എന്നാൽ രാജ്യസഭാംഗത്വം നൽകിയാൽ സ്വീകരിക്കും: നിലപാട് വ്യക്തമാക്കി ഐ.എം. വിജയൻ
Sports

മത്സരിക്കാനില്ല, എന്നാൽ രാജ്യസഭാംഗത്വം നൽകിയാൽ സ്വീകരിക്കും: നിലപാട് വ്യക്തമാക്കി ഐ.എം. വിജയൻ

by Canada Varthakal
March 14, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.