ഇനി മുതൽ ഓസ്ട്രേലിയൻ നിയമപ്രകാരം വിക്ടോറിയയിൽ സെപ്റ്റംബർ 1 മുതൽ വാക്കത്തി, വെട്ടുകത്തി, വടിവാൾ തുടങ്ങിയ ആയുധങ്ങൾ കൈവശം വെക്കുന്നത് നിയമവിരുദ്ധമാകും. വീട്ടിൽ സൂക്ഷിക്കുന്നതുൾപ്പെടെ ഇത്തരം ആയുധങ്ങൾ ഉപയോഗിക്കുന്നതും പുതിയ നിയമമനുസരിച്ച് കുറ്റകരമാണ്. പൊതുസ്ഥലങ്ങളിൽ ഇത്തരം ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് വിക്ടോറിയ സർക്കാർ ഈ കടുത്ത തീരുമാനം എടുത്തത്.
പുതിയ നിയമം ലംഘിച്ച് ആയുധങ്ങൾ കൈവശം വെക്കുന്നവർക്ക് വലിയ ശിക്ഷയാണ് ലഭിക്കുക. 47,000 ഓസ്ട്രേലിയൻ ഡോളർ വരെ പിഴയോ അല്ലെങ്കിൽ രണ്ട് വർഷം വരെ തടവോ ശിക്ഷയായി ലഭിക്കാം. സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന വാക്കത്തിപോലുള്ള ഉപകരണങ്ങൾക്കും ഈ നിയമം ബാധകമാണ്. അതുകൊണ്ട് തന്നെ, ഇനിമുതൽ ഈ ആയുധങ്ങൾ കൈവശം വെക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണം.
എങ്കിലും, ചില പ്രത്യേക സാഹചര്യങ്ങളിൽ ഈ നിയമത്തിൽ ഇളവുകൾ ലഭിക്കാൻ സാധ്യതയുണ്ട്. പരമ്പരാഗതമായോ, ചരിത്രപരമായോ, സാംസ്കാരികപരമായോ, അല്ലെങ്കിൽ കാർഷികപരമായോ പ്രാധാന്യമുള്ള ആയുധങ്ങൾക്ക് നിരോധനത്തിൽ നിന്ന് ഒഴിവാകാൻ കഴിഞ്ഞേക്കാം. എന്നാൽ ഇതിന് ആവശ്യമായ നിയമപരമായ നിബന്ധനകൾ പാലിക്കണം.
നിരോധിക്കപ്പെട്ട ആയുധങ്ങൾ കൈവശമുള്ള ആളുകൾക്ക് അത് ഉപേക്ഷിക്കാൻ സർക്കാർ അവസരം നൽകിയിട്ടുണ്ട്. വിക്ടോറിയയിലെ 40-ൽ അധികം പോലീസ് സ്റ്റേഷനുകളിൽ ഇതിനായി പ്രത്യേക ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. 2025 നവംബർ 30 വരെ ഈ ആയുധങ്ങൾ പിഴയില്ലാതെ ഉപേക്ഷിക്കാം. ഈ സമയപരിധിക്ക് ശേഷം ആയുധങ്ങൾ കൈവശം വെക്കുന്നത് കടുത്ത കുറ്റമായി കണക്കാക്കും. അതിനാൽ, എല്ലാവരും ഈ അവസരം ഉപയോഗിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
Do you have a knife at home?; If you leave a machete or a machete at home, you will be caught! New law in Victoria



