ടെഹ്റാൻ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്ക് വഴി സുരക്ഷിതമായി കടന്നുപോകാൻ അനുമതി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇന്ത്യയെ കൂടാതെ റഷ്യ, ചൈന, പാകിസ്താൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. ഇറാൻ സ്റ്റേറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇറാനുമായി സൗഹൃദബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കായി കടലിടുക്ക് പൂർണ്ണമായി അടച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ശത്രുരാജ്യങ്ങളുടെയും അവരെ സഹായിക്കുന്നവരുടെയും കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്കിൽ കർശന വിലക്ക് തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്ക, ഇസ്രായേൽ, കൂടാതെ പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇവരെ പിന്തുണയ്ക്കുന്ന ഗൾഫ് രാജ്യങ്ങൾ എന്നിവയുടെ കപ്പലുകളെ കടത്തിവിടില്ലെന്നാണ് ഇറാന്റെ നിലപാട്. തങ്ങളുടെ പ്രദേശം നിലവിൽ സംഘർഷബാധിതമാണെന്നും ശത്രുസഖ്യത്തിന്റെ കപ്പലുകൾ പ്രവേശിക്കുന്നത് അനുവദിക്കാനാവില്ലെന്നും അബ്ബാസ് അരഗ്ചി വ്യക്തമാക്കി.
Safe passage for India, Russia and China in the Strait of Hormuz; Iran’s decisive announcement
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



