ലണ്ടൻ: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഉക്രെയ്ൻ, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ ചേർന്ന് നടത്തിയ സമാധാന ചര്‍ച്ചകൾക്ക് തടസ്സം നേരിട്ടു. അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അവസാന നിമിഷം യാത്ര റദ്ദാക്കിയതോടെ പ്രധാന യോഗം നിർത്തിവച്ചു. റൂബിയോയുമായി ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഉക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ ഉൾപ്പെടുത്തി നടത്താനിരുന്ന വലിയ യോഗം നടന്നില്ല.
അമേരിക്കയുടെ പ്രത്യേക പ്രതിനിധി സമാധാനത്തിനായി ചില നിർദ്ദേശങ്ങൾ നൽകിയിരുന്നു. എന്നാല്‍ അവയിൽ ഉക്രെയ്ൻ വിലക്കിയിട്ടുള്ള കാര്യങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അതിൽ ഏറ്റവും വിവാദമായത് റഷ്യ 2014-ൽ കൈയടക്കിയ ക്രിമിയയെ അംഗീകരിക്കുക, റഷ്യയ്ക്കെതിരായ ഉപരോധങ്ങൾ കുറക്കുക, ഉക്രെയ്ൻ നാറ്റോയിൽ ചേരരുത് എന്നൊക്കെ ആയിരുന്നു.
“ഉക്രെയ്ൻ ചര്‍ച്ചയ്ക്ക് തയ്യാറാണ്, പക്ഷേ കീഴടങ്ങാന്‍ അല്ല,” – ഉക്രെയ്ൻ ഉപപ്രധാനമന്ത്രി യൂലിയ സ്വിരിഡെങ്കോ വ്യക്തമാക്കി. “യുദ്ധം നിർത്തിയശേഷം മാത്രമേ മറ്റെന്തും ചര്‍ച്ച ചെയ്യാനാവൂ,” എന്ന നിലപാടിലാണ് ഉക്രെയിൻ ഇപ്പോഴും. ബ്രിട്ടന് പറയുന്നത് റൂബിയോ വന്നില്ലെങ്കിലും സാങ്കേതിക തലത്തിലുള്ള ചര്‍ച്ചകള്‍ നടന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. “ന്യായമുള്ള സമാധാനത്തിനു ബ്രിട്ടന്റെ പിന്തുണ തുടരും,”


