കാല്‍ഗറി: കാല്‍ഗറിയില്‍ ഈ വര്‍ഷം വാഹനാപകടങ്ങളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലെത്തിയ സാഹചര്യത്തിൽ സുരക്ഷാ നടപടികള്‍ ശക്തമാക്കി കാല്‍ഗറി പോലീസും സിറ്റിയും. റോഡ് സുരക്ഷയും ഡ്രൈവര്‍മാരുടെ പെരുമാറ്റ രീതികളും ആശങ്കയുണ്ടാക്കുന്നതായി അധികൃതര്‍ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഡ്രൈവിംഗ് ശീലങ്ങളില്‍ മാറ്റം വരുത്തുന്നതിനും ലക്ഷ്യമിട്ട് ‘ജോയിന്‍ ദ ഡ്രൈവ് ടു സീറോ’ എന്ന പേരില്‍ ഒരു പുതിയ കാമ്പയിന് ആരംഭിച്ചതായി സി.പി.എസ്സും സിറ്റിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
അപകടങ്ങളില്ലാത്ത റോഡുകള്‍ ഈ സംരംഭത്തിലൂടെ സാധ്യമാക്കുകയാണ് .
ഈ കാമ്പയിനിന്റെ ഭാഗമായി മൂന്ന് ഭാഗങ്ങളുള്ള ഒരു വീഡിയോ സീരീസ് അടുത്ത വര്‍ഷം പുറത്തിറക്കും. വിവിധ കാഴ്ചപ്പാടുകളിലൂടെ ഒരു അപകടം എങ്ങനെ തടയാമെന്ന് ഈ വീഡിയോകളിലൂടെ വിശദീകരിക്കുന്നു. ഒരു ദുരന്തം എങ്ങനെയാണ് ഒരാളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നതെന്നതിലൂടെ ഡ്രൈവിംഗ് ശീലങ്ങളില്‍ മാറ്റം വരുത്തേണ്ടതിൻ്റെ ആവശ്യകതയാണ് വീഡിയോ സീരീസ് ഊന്നിപ്പറയുന്നത്. ഇത് ആത്യന്തികമായി ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ വര്‍ഷം ഇതുവരെ കാല്‍ഗറിയില്‍ 27 പേരാണ് വാഹനാപകടങ്ങളില്‍ മരിച്ചത്. ഇതില്‍ എട്ട് പേര് കാല്‍നടയാത്രക്കാരും ആറ് പേര് മോട്ടോര്‍സൈക്കിള്‍ യാത്രക്കാരുമാണ്. കഴിഞ്ഞ വര്‍ഷം ആകെ 29 പേരാണ് അപകടങ്ങളിൽ കൊല്ലപ്പെട്ടത്. ഇതിൽ 12 പേർ കാൽനടയാത്രക്കാരും അഞ്ച് പേർ മോട്ടോർസൈക്കിൾ യാത്രികരുമായിരുന്നു. അപകടങ്ങളില്‍പ്പെടുന്ന കാല്‍നടയാത്രക്കാരുടെയും മോട്ടോര്‍സൈക്കിള്‍ യാത്രികരുടെയും എണ്ണത്തിലുണ്ടായ വര്‍ധനവ് റോഡ് സുരക്ഷാ സംരംഭങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Road accidents on the rise; Calgary police launch 'Drive to Zero' campaign



