ഒട്ടാവ: കാനഡയിലെ മൊത്തവ്യാപാര മേഖലയിൽ ഡിസംബർ മാസത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. പെട്രോളിയം ഉൽപ്പന്നങ്ങൾ, ധാന്യങ്ങൾ എന്നിവയൊഴികെയുള്ള കണക്കുകൾ പ്രകാരം വ്യാപാരത്തിൽ രണ്ട് ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഇതോടെ ആകെ വ്യാപാര മൂല്യം 8610 കോടി യുഎസ് ഡോളറിലെത്തി. ഏഴ് പ്രധാന ഉപമേഖലകളിൽ നാലിലും പോസിറ്റീവ് വളർച്ച പ്രകടമായത് വിപണിക്ക് കരുത്തേകിയിട്ടുണ്ട്.
നവംബറിലെ കനത്ത ഇടിവിൽ നിന്ന് വാഹന വിപണി ശക്തമായി തിരിച്ചുവന്നതാണ് ഈ വളർച്ചയുടെ പ്രധാന ഘടകം. മോട്ടോർ വാഹനങ്ങൾ, അനുബന്ധ ഭാഗങ്ങൾ എന്നിവയുടെ വ്യാപാരത്തിൽ മാത്രം ഡിസംബറിൽ 9.3 ശതമാനം വർധനവുണ്ടായി. ഒക്ടോബർ, നവംബർ മാസങ്ങളിൽ ആഗോളതലത്തിൽ നേരിട്ട സെമികണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം വാഹന ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈ പ്രതിസന്ധി അയഞ്ഞതോടെയാണ് ഉൽപ്പാദനവും വ്യാപാരവും വീണ്ടും സജീവമായത്.
മറ്റ് മേഖലകളിലും ശ്രദ്ധേയമായ മുന്നേറ്റം ദൃശ്യമാണ്. മിനറൽസ്, ലോഹങ്ങൾ എന്നിവയുൾപ്പെടുന്ന വിഭാഗത്തിൽ 85.6 ശതമാനത്തിന്റെ റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇത് ഏകദേശം 150 കോടി ഡോളറിന്റെ വ്യാപാരത്തിലേക്ക് എത്തി. അതേസമയം, ഭക്ഷ്യ-പാനീയ-പുകയില മേഖലകളിൽ 3.4 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരും മാസങ്ങളിൽ പെട്രോളിയം, ധാന്യ വ്യാപാര മേഖലകളെ കൂടി ഉൾപ്പെടുത്തിയുള്ള വിപുലമായ വിശകലന റിപ്പോർട്ടുകൾ പുറത്തുവിടാനുള്ള ഒരുക്കത്തിലാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡ.
rebound-in-auto-sector-helps-boost-december-wholesale-sales
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



