ഹിന്ദു ദൈവമായ മാ കാളിയുടെ വേഷം ധരിച്ച് വീഡിയോയിൽ എത്തിയതിന് പിന്നാലെ കനേഡിയൻ റാപ്പർ ടോമി ജെനസിസിനതിരെ രൂക്ഷ വിമർശനം. ‘ട്രൂ ബ്ലൂ’ എന്ന മ്യൂസിക് വീഡിയോയിലാണ് മാ കാളിയുടെ വേഷം ധരിച്ച് കയ്യിൽ കുരിശുമായി ടോമി പ്രത്യക്ഷപ്പെട്ടത്. തമിഴ്, സ്വീഡിഷ് വേരുകളുള്ള കനേഡിയൻ റാപ്പറാണ് ജെനസിസ് യാസ്മിൻ മോഹൻരാജ് എന്ന ടോമി ജെനസിസ്.
ഹൈന്ദവ സംസ്കാരത്തെ മോശമായി ചിത്രീകരിച്ചു, മാ കാളിയെ ആക്ഷേപകരമായ രീതിയിൽ അവതരിപ്പിച്ചു തുടങ്ങിയ വിമർശനങ്ങളാണ് ഇവർക്കെതിരെ ഉയർന്നത്. ടോമി ജെനസിസിന്റെ വരാനിരിക്കുന്ന ആൽബമായ ‘ജെനസിസി’ന്റെ ഭാഗമാണ് ട്രൂ ബ്ലൂ എന്ന ഗാനം. ശനിയാഴ്ചയാണ് മ്യൂസിക് വീഡിയോ പുറത്തിറക്കിയത്. വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് നിരവധിപ്പേരാണ് കമന്റുകളിൽ ആവശ്യപ്പെടുന്നത്.
ADVERTISEMENT



