പാലക്കാട്: ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ വോട്ടുചെയ്യാനെത്തി. ഏകദേശം 15 ദിവസത്തെ ഒളിവിന് ശേഷമാണ് രാഹുല്‍ പുറത്തെത്തുന്നത്. തിരക്കില്ലാത്ത സമയത്താണ് അദ്ദേഹം ബൂത്തിൽ എത്തിയത്. “എല്ലാം കോടതിക്ക് മുന്നിലുണ്ട്, കോടതി തീരുമാനിക്കും,” എന്ന് മാധ്യമങ്ങളോട് അദ്ദേഹം സൂചിപ്പിച്ചു. രാഹുലിന്റെ വരവ് പാർട്ടിയുമായി ബന്ധപ്പെട്ടതല്ലെന്നും ഇതുമായി ബന്ധപ്പെട്ട് യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നും കെപിസിസി നേതൃത്വം വ്യക്തമാക്കി.
രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ, കോടതി ചില പ്രധാന നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ലഭ്യമായ തെളിവുകൾ വെച്ച് നോക്കുമ്പോൾ, രാഹുലിനെതിരെയുള്ള ആരോപണം ഉറപ്പിച്ച് പറയാൻ കഴിയില്ല എന്നാണ് കോടതി വിലയിരുത്തിയത്. പരാതിയിൽ ചില അസ്വാഭാവികതകൾ ഉണ്ടെന്നും, ചില ചാറ്റ് സന്ദേശങ്ങൾ സൂചിപ്പിക്കുന്ന ബന്ധത്തിന്റെ സ്വഭാവം വ്യക്തമല്ല എന്നും കോടതി നിരീക്ഷിച്ചു. കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് എന്ന രാഹുലിന്റെ വാദം തള്ളിക്കളയാൻ സാധ്യമല്ലെന്ന നിലപാടും കോടതി അംഗീകരിച്ചു.
കോടതി ഉപാധികളോടെയാണ് രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച്, അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത് വരെയോ മൂന്നു മാസത്തേക്കോ രണ്ടാഴ്ചയിലൊരിക്കലുള്ള തിങ്കളാഴ്ചകളിൽ രാവിലെ 10 മണിക്കും 11 മണിക്കും ഇടയിൽ രാഹുൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം വന്നാൽ ഉടൻ വിട്ടയക്കണം എന്നതും ജാമ്യവ്യവസ്ഥകളിൽ ഉൾപ്പെടുന്നു. അതേസമയം, ഈ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാൻ പ്രോസിക്യൂഷൻ നീക്കം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ താമസിക്കുന്ന 23 വയസ്സുള്ള മലയാളി യുവതിയെ പത്തനംതിട്ടയിലെ ഒരു ഹോം സ്റ്റേയിൽ വെച്ച് ബലാത്സംഗം ചെയ്തു എന്നതായിരുന്നു കേസ്. യുവതി ആദ്യം പരാതി നൽകിയത് കെ.പി.സി.സി. പ്രസിഡന്റിനായിരുന്നു. രണ്ടു കേസുകളിലും അറസ്റ്റ് തടഞ്ഞതോടെ ഒളിവിലായിരുന്ന രാഹുൽ ഉടൻ പൊതുരംഗത്ത് സജീവമാകുമെന്നാണ് സൂചന.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Rahul comes out of hiding and arrives to vote in Mangkoota



