തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി ആർ. ശ്രീലേഖ മത്സരിക്കും. സ്ഥാനാർത്ഥിത്വം ഉറപ്പിച്ച സാഹചര്യത്തിൽ നാളെ രാവിലെ മുതൽ മണ്ഡലത്തിൽ ചുവരെഴുത്ത് ആരംഭിക്കാനാണ് തീരുമാനം. നിലവിൽ ശാസ്തമംഗലം വാർഡ് കൗൺസിലറായ ശ്രീലേഖയ്ക്ക്, കഴിഞ്ഞ ലോക്സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബിജെപി കാഴ്ചവെച്ച മികച്ച പ്രകടനം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഈ തിരഞ്ഞെടുപ്പുകളിൽ മണ്ഡല പരിധിയിൽ ഒന്നാം സ്ഥാനത്തെത്താൻ പാർട്ടിക്ക് സാധിച്ചിരുന്നു.
നാളെ നടക്കുന്ന പ്രചാരണ പരിപാടികൾക്ക് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവർ നേതൃത്വം നൽകും. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും, പത്മജ വേണുഗോപാൽ തൃശൂരിലും ചുവരെഴുതി പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വട്ടിയൂർക്കാവിലും ബിജെപി സ്ഥാനാർത്ഥിയെ നിശ്ചയിച്ച് സജീവമാകുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
R Sreelekha is BJP candidate in Vattiyoorkavu



