ക്യുബെക്: 1978-ൽ കാണാതായ പാമെല ഹാർവി എന്ന യുവതിയുടെ മൃതദേഹം 47 വർഷങ്ങൾക്ക് ശേഷം ശാസ്ത്രീയ പരിശോധനകളിലൂടെ തിരിച്ചറിഞ്ഞതായി ക്യുബെക് പോലീസ്. 1979 മാർച്ചിൽ ക്യുബെക്കിലെ സെയ്ന്റ്-യുസ്റ്റാഷിൽ നിന്ന് കണ്ടെത്തിയ തിരിച്ചറിയാത്ത മൃതദേഹം പാമെലയുടേതാണെന്ന് ആധുനിക ഡിഎൻഎ പരിശോധനകളിലൂടെയും ഫോറൻസിക് സഹായത്തോടെയുമാണ് സ്ഥിരീകരിച്ചത്.
23-ാം വയസ്സിൽ ഒന്റാറിയോയിലെ സഡ്ബറിയിൽ നിന്നാണ് പാമെലയെ കാണാതാകുന്നത്.
യുവതി കൊല ചെയ്യപ്പെട്ടതാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ അന്നത്തെ ഫോറൻസിക് സയൻസിന്റെ പരിമിതികൾ കാരണം മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. 2018-ൽ ആരംഭിച്ച ദേശീയ ഡിഎൻഎ മിസ്സിംഗ് പേഴ്സൺസ് പ്രോഗ്രാമിന്റെ ഭാഗമായി ഗ്രേറ്റർ സഡ്ബറി പോലീസ് പാമെലയുടെ കുടുംബാംഗങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് ദേശീയ ഡാറ്റാബേസിൽ ഉൾപ്പെടുത്തിയിരുന്നു.
തുടർന്ന് 2025-ൽ നടത്തിയ വിപുലമായ പരിശോധനകളിലാണ് സെയ്ന്റ്-യുസ്റ്റാഷിൽ കണ്ടെത്തിയ മൃതദേഹവുമായി ഇതിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഫോറൻസിക് ശാസ്ത്രത്തിലെ പുരോഗതിയാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ കേസിന് തുമ്പുണ്ടാക്കാൻ സഹായിച്ചതെന്ന് പോലീസ് വ്യക്തമാക്കി. പാമെലയുടെ മരണത്തിന് ഉത്തരവാദിയെന്ന് കരുതുന്ന വ്യക്തി 1979-ൽ തന്നെ മരണപ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Quebec police identify body of woman who disappeared in 1978, ending 47-year mystery




