കാനഡ: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡ് (പി.ഇ.ഐ.) പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വഴി അന്താരാഷ്ട്ര ബിരുദധാരികൾക്കായി അപ്രതീക്ഷിത നറുക്കെടുപ്പ് നടത്തി. മുൻകൂട്ടി പ്രഖ്യാപിച്ച ഷെഡ്യൂളിൽ നിന്ന് മാറി, കൂടുതൽ സ്ഥിരതാമസ അപേക്ഷകൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.
2025 ഒക്ടോബർ 27-ന് നടന്ന ഈ പ്രത്യേക ഡ്രോയിൽ, ലേബർ (Labour) വിഭാഗത്തിലും എക്സ്പ്രസ് എൻട്രി (Express Entry) സ്ട്രീമുകളിലുമായി ആകെ 159 പേർക്ക് അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ (Invitation to Apply – ITA) നൽകി.
പ്രധാന വിവരങ്ങൾ:
പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ നിലവിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന അന്താരാഷ്ട്ര ബിരുദധാരികളെയാണ് (International Graduates) ഈ ഡ്രോ ലക്ഷ്യമിട്ടത്. യൂണിവേഴ്സിറ്റി ഓഫ് പ്രിൻസ് എഡ്വേർഡ് ഐലൻഡ് (UPEI), ഹോളണ്ട് കോളേജ്, കൊളേജ് ഡി എൽ ഇലെ (Collège de l’Île) എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് ക്ഷണം ലഭിച്ചത്.
ഈ അപ്രതീക്ഷിത ഡ്രോ ഉൾപ്പെടെ 2025-ൽ ഇതുവരെ പി.ഇ.ഐ. പി.എൻ.പി. വഴി ആകെ 1,240 ക്ഷണക്കത്തുകളാണ് നൽകിയിട്ടുള്ളത്. ഈ വർഷം ഒക്ടോബർ മാസത്തിൽ പി.ഇ.ഐ. നടത്തുന്ന രണ്ടാമത്തെ ഡ്രോ ആണിത്. പ്രവിശ്യയുടെ തൊഴിൽ കമ്പോളവുമായി ശക്തമായ ബന്ധം പ്രകടിപ്പിക്കുന്ന, പ്രാദേശികമായി വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി ചെയ്യുന്നവർക്ക് സ്ഥിരതാമസം വേഗത്തിൽ നൽകാൻ പി.ഇ.ഐ. ലക്ഷ്യമിടുന്നതിൻ്റെ സൂചനയായാണ് ഈ അപ്രതീക്ഷിത ഡ്രോയെ വിദഗ്ധർ വിലയിരുത്തുന്നത്.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Prince Edward Island PNP invites international graduates in surprise draw october 27,2025



