സിഡ്നി: ഓസ്ട്രേലിയയിൽ ഗർഭിണിയായ ഇന്ത്യൻ യുവതി കാറിടിച്ച് മരിച്ചു. സിഡ്നിയിലാണ് അപകടമുണ്ടായത്. എട്ട് മാസം ഗർഭിണിയായ 33 കാരി സമൻവിത ധരേശ്വറാണ് മരിച്ചത്. ഭർത്താവിനും മൂന്ന് വയസ്സുള്ള മകനുമൊപ്പം നടക്കുമ്പോഴാണ് വാഹനം യുവതിയെ ഇടിച്ചത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ഹോൺസ്ബിയിലെ ജോർജ് സ്ട്രീറ്റിലെ നടപ്പാത മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
റിപ്പോർട്ടുകൾ പ്രകാരം, 19 വയസ്സുകാരൻ ഓടിച്ച അമിത വേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ മുന്നിൽ പോവുകയായിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ഈ കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ടാമത്തെ വാഹനം തെറിച്ച് സമൻവിതയെ ഇടിച്ചുതെറിപ്പിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ യുവതു മരണത്തിന് കീഴടങ്ങി. ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങളും വിഫലമായി.
ബിഎംഡബ്ല്യു കാർ ഓടിച്ച ഡ്രൈവറെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ, അപകടകരമായതോ അശ്രദ്ധമായതോ ആയ ഡ്രൈവിങ്ങിനുള്ള അടിസ്ഥാന ശിക്ഷയ്ക്ക് പുറമെ മൂന്ന് വർഷം വരെ അധിക തടവ് അനുഭവിക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. സമൻവിത ധരേശ്വർ ആൽസ്കോ യൂണിഫോംസിന്റെ ടെസ്റ്റ് അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Pregnant Indian Woman Killed in BMW Crash in Australia



