ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ കരുത്തുറ്റ ബാറ്ററിയും സ്റ്റൈലിഷ് ഡിസൈനും ഒത്തുചേരുന്ന പുത്തൻ വിപ്ലവവുമായി ടെക്‌നോ. തങ്ങളുടെ ജനപ്രിയ മിഡ്-റേഞ്ച് പരമ്പരയിലെ ഏറ്റവും പുതിയ മോഡലായ ‘പോവ കർവ് 2 5ജി’ (Pova Curve 2 5G) കമ്പനി അവതരിപ്പിച്ചു. 8000mAh ബാറ്ററിയുള്ള സ്മാർട്ട്‌ഫോണുകളിൽ ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോൺ എന്ന റെക്കോർഡുമായാണ് ഈ മോഡലിന്റെ വരവ്. വെറും 7.42 മില്ലിമീറ്റർ മാത്രം കനമുള്ള ഈ ഫോൺ, മികച്ച ബാറ്ററി ലൈഫും ഒപ്പം സ്ലിം ഡിസൈനും ആഗ്രഹിക്കുന്നവർക്ക് ഒരുപോലെ പ്രിയങ്കരമാകും.
ബഹിരാകാശ പേടകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള അൾട്രാ-സ്ലിം കർവ്ഡ് രൂപകൽപ്പനയാണ് ഫോണിന് പ്രീമിയം ലുക്ക് നൽകുന്നത്. കാഴ്ചയിൽ മാത്രമല്ല, സാങ്കേതിക മികവിലും പോവ കർവ് 2 മുന്നിലാണ്. 144Hz റിഫ്രഷ് റേറ്റുള്ള കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ദീർഘനേരം ഫോൺ ഉപയോഗിക്കുന്നവരുടെ കണ്ണുകളുടെ സുരക്ഷയ്ക്കായി പ്രത്യേക ‘ഐ-കംഫർട്ട്’ സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മീഡിയാടെക് D7100 പ്രോസസർ കരുത്തുപകരുന്ന ഫോണിൽ തടസ്സമില്ലാത്ത മൾട്ടി ടാസ്കിംഗ് സാധ്യമാകും.
ഇന്ത്യൻ ഉപയോക്താക്കൾക്കായി പ്രാദേശിക ഭാഷാ പിന്തുണയോടെയുള്ള ഇല എഐ 2.0 (ELLA AI 2.0) അസിസ്റ്റന്റ് ആണ് മറ്റൊരു പ്രധാന ആകർഷണം. ഹിന്ദി, തമിഴ് ഉൾപ്പെടെയുള്ള ഭാഷകൾ ഈ എഐ അസിസ്റ്റന്റ് കൈകാര്യം ചെയ്യും. മികച്ച നെറ്റ്‌വർക്ക് കണക്റ്റിവിറ്റിക്കായി 20 വരെ 5G ബാൻഡുകളെ പിന്തുണയ്ക്കുന്നതിനൊപ്പം, ഇന്റലിജന്റ് നെറ്റ്‌വർക്ക് സ്വിച്ചിംഗ് സംവിധാനവും ഫോണിലുണ്ട്. ഇത് സിഗ്നൽ കുറഞ്ഞ ഇടങ്ങളിലും തടസ്സമില്ലാത്ത കോളുകളും ഇന്റർനെറ്റും ഉറപ്പാക്കുന്നു.
രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ വിപണിയിലെത്തുന്നത്. 128ജിബി മോഡലിന് 27,999 രൂപയും 256ജിബി മോഡലിന് 29,999 രൂപയുമാണ് വില. ഫെബ്രുവരി 20 മുതൽ പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റായ ഫ്ലിപ്‌കാർട്ട് വഴിയും റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഫോൺ സ്വന്തമാക്കാം. തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകൾ വഴി 3,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ദീർഘനേരം ചാർജ് നിൽക്കുന്ന, എന്നാൽ ഭാരം കുറഞ്ഞ ഒരു ഹാൻഡ്‌സെറ്റ് തിരയുന്നവർക്ക് മിഡ്-റേഞ്ച് വിപണിയിൽ മികച്ചൊരു ഓപ്ഷനായിരിക്കും പോവ കർവ് 2 5ജി.
power-and-beauty-come-together-the-worlds-slimmest-phone
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



