കഴിഞ്ഞ മാസം നഗരത്തിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് പ്രതിയെ തിരഞ്ഞ് പൊലീസ്. ജൂൺ 24 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മുമ്പ് ബേ സ്ട്രീറ്റ് ആൻഡ് ടെമ്പറൻസ് സ്ട്രീറ്റ് പ്രദേശത്തെ ഒരു പൊതുശുചിമുറിയിലാണ് അതിക്രമം നടന്നത്. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് ഇയാൾ ഓടി രക്ഷപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
40 വയസ്സ് പ്രായം വരുന്ന, അഞ്ച് അടി ഉയരവും 140 പൗണ്ട് ഭാരവുമുള്ളയാളാണ് പ്രതി. കണ്ണട, ചാരനിറത്തിലുള്ള സ്യൂട്ടും വെളുത്ത ഷർട്ടും, കടും നിറമുള്ള ബെൽറ്റും കടും നിറമുള്ള ഷൂസും ധരിച്ചാണ് അവസാനമായി പ്രതിയെ കണ്ടതെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
ADVERTISEMENT



