ഫ്രെഡറിക്ടൺ: ട്രാഫിക് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളഞ്ഞ ഡ്രൈവർക്കായി തിരച്ചിൽ ശക്തമാക്കി ഫ്രെഡറിക്ടൺ പോലീസ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനം തടയാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ പോലീസിനെ വെട്ടിച്ച് കടന്നത്.
യൂണിവേഴ്സിറ്റി അവന്യൂവിന് മുൻവശം സംശയാസ്പദമായ രീതിയിൽ കണ്ട കറുത്ത ഫോർഡ് ബ്രോങ്കോ കാറാണ് പൊലീസ് തടയാൻ ശ്രമിച്ചത്. ഉദ്യോഗസ്ഥർ വാഹനത്തിന് അടുത്തേക്ക് എത്തിയതോടെ ഡ്രൈവർ അമിതവേഗതയിൽ വാഹനം ഓടിച്ചുപോവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ യോർക്ക് സ്ട്രീറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇതേ വാഹനം പൊലീസ് കണ്ടെത്തി. വാഹനത്തിലുണ്ടായിരുന്നവർ കാർ ഉപേക്ഷിച്ച് കാൽനടയായോ മറ്റ് വാഹനങ്ങളിലോ രക്ഷപ്പെട്ടതായാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങളോ ദൃശ്യങ്ങളോ ലഭിക്കുന്നവർ 506-460-2300 എന്ന നമ്പറിൽ സ്റ്റേഷനിലോ, 1-800-222-8477 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സിലോ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Police intensify search for driver who evaded traffic stop in Fredericton



