ഈ ആഴ്ച ആദ്യം സ്കാർബറോയിലെവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടുപേരിൽ ഒരാളെ ടൊറന്റോ പോലീസ് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടവരിൽ ഒരാൾ 62 വയസ്സുള്ള ഡേവിഡ് ഫൂട്ടെയാണെന്ന് സ്ഥിരീകരിച്ചു. രണ്ടാമനായ 67 വയസ്സുകാരന്റെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല, ഫൂട്ടെയെ കൊന്ന ശേഷം ഇയാൾ ആത്മഹത്യചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം.
ഇരുവരും തമ്മിലുള്ള ബന്ധം പോലീസ് സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ അയൽക്കാർ പറയുന്നതനുസരിച്ച് ഇരുവരും സഹോദരന്മാരാണെന്നും അവരിൽ ഒരാൾ 20 വർഷത്തിലേറെയായി ഈ വീട്ടിൽ താമസിച്ചിരുന്നുവെന്നുമാണ് വിവരം. ജൂലൈ 2 ന് വൈകുന്നേരമാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
ADVERTISEMENT



