കഴിഞ്ഞയാഴ്ച നഗരത്തിൽ നടന്ന കത്തിക്കുത്ത് കേസിലും ഡർഹാം മേഖലയിൽ നടന്ന നിരവധി അക്രമ സംഭവങ്ങളിലും പ്രതിയായ 24 വയസ്സുകാരൻ പിടിയിൽ. ഞായറാഴ്ചയാണ് നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ച് ആന്റണി ഒലിവേരയെ ടൊറന്റോ പോലീസ് അറസ്റ്റുചെയ്തത്. 35 കാരനായ അഷ്കാൻ പൗർണസിർ-റൗഡ്ബെയ്നെ മാരകമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇയാൾക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.
ജൂൺ 17 ന് രാത്രി 11 മണിക്ക് ശേഷം ഡാൻഫോർത്ത് അവന്യൂവിലും കോക്സ്‌വെൽ അവന്യൂ പ്രദേശത്ത് പൗർണസിർ-റൗഡ്‌ബെയ്‌നും ഒലിവേരയും തമ്മിൽ സംഘർഷമുണ്ടാവുകയും കത്തിക്കുത്തിൽ പൗർണസിർ-റൗഡ്‌ബെയ്‌ന് കുത്തേൽക്കുകയുമായികുന്നു.
ഈ മാസം ആദ്യം ഒഷാവയിൽ നടന്ന അക്രമത്തിലും ഒലിവേര പ്രതിയാണ്. ആക്രമണം, ആയുധങ്ങൾ കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് ഡർഹാം പോലീസ് പറഞ്ഞു . രണ്ട് വർഷം മുമ്പ് ഒന്റിലെ കോർട്ടിസിൽ ഒരാളെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഒലിവേരയ്‌ക്കെതിരെ കേസുണ്ടായിരുന്നു. ആ സംഭവത്തിൽ അന്ന് യുവാവ് പോലീസിൽ കീഴടങ്ങിയിരുന്നു. പിന്നീട് പുറത്തിറങ്ങി വീണ്ടും അക്രമങ്ങൾ നടത്തുകയായിരുന്നു.



