ഏറ്റവും പുതിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) നറുക്കെടുപ്പിൽ 503 അപേക്ഷകർക്ക് ഇൻവിറ്റേഷനുകൾ നൽകി IRCC. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) ന്റെ ഏറ്റവും കുറഞ്ഞ സ്കോർ 742 ഉള്ള ഉദ്യോഗാർത്ഥികളെയാണ് പരിഗണിച്ചത്. 2025 മെയ് 30-ന് യൂണിവേഴ്സൽ കോർഡിനേറ്റഡ് സമയം (UTC) രാത്രി 9 : 44 ന് മുമ്പ് ഒരു എക്സ്പ്രസ് എൻട്രി കാൻഡിഡേറ്റ് പ്രൊഫൈൽ സൃഷ്ടിച്ചവരാണ് യോഗ്യത നേടിയത്.
ഈ മാസത്തിലെ അഞ്ചാമത്തെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ജൂൺ 12-ന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) നറുക്കെടുപ്പ്, ജൂൺ 10-ന് PNP നറുക്കെടുപ്പ്, ജൂൺ 4-ന് എക്സ്പ്രസ് എൻട്രിയുടെ ആരോഗ്യ സംരക്ഷണ, സാമൂഹിക സേവന വിഭാഗത്തിലെ സ്ഥാനാർത്ഥികൾക്കുള്ള തിരഞ്ഞെടുപ്പ് എന്നിവ നടന്നിരുന്നു. 2025-ൽ ഇതുവരെ IRCC എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 38,845 ഐടിഎകൾ നൽകിയിട്ടുണ്ട് .
2025-ലെ എക്സ്പ്രസ് എൻട്രി പ്രാഥമികമായി പിഎൻപി സ്ഥാനാർത്ഥികളെ കേന്ദ്രീകരിച്ചാണ് നറുക്കെടുപ്പുകൾ നടത്തിയത്, ബാക്കിയുള്ള എക്സ്പ്രസ് എൻട്രി ഐടിഎകൾ സിഇസി സ്ഥാനാർത്ഥികൾക്കും, ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള സ്ഥാനാർത്ഥികൾക്കും, എക്സ്പ്രസ് എൻട്രിയുടെ മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്കും വേണ്ടി നീക്കിവച്ചിരിക്കുകയാണ്.



