ന്യൂ ബ്രൺസ്‌വിക്ക്: കാൽഗറിയിൽ നിന്ന് പുറപ്പെട്ട വെസ്റ്റ്ജെറ്റ് വിമാനം ന്യൂ ബ്രൺസ്‌വിക്ക് പ്രവിശ്യയിലെ മോങ്ക്ടൺ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിമാനം നിലത്തിറക്കിയപ്പോൾ, വിമാനത്താവളത്തിൽ എമർജൻസി വാഹനങ്ങൾ സജ്ജമായിരുന്നു. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. ഞായറാഴ്ചയാണ് സംഭവം നടന്നത്. മോൺക്‌ടൺ വിമാനത്താവളത്തിൽ വിമാനം ഇറങ്ങുമ്പോൾ രക്ഷാപ്രവർത്തനങ്ങൾക്കായി അഗ്നിരക്ഷാ സേനയും മറ്റ് എമർജൻസി വാഹനങ്ങളും റൺവേയിൽ തയ്യാറെടുത്തിരുന്നു. എന്നാൽ, പിന്നീട് ഇവരുടെ സേവനം വേണ്ടി വന്നില്ലെന്ന് വെസ്റ്റ്ജെറ്റ് കമ്പനി ഇ-മെയിൽ വഴി അറിയിച്ചു.
വിമാനത്തിന്റെ പ്രവർത്തനങ്ങളിൽ ചില സാങ്കേതിക പിഴവുകൾ ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇത്തരമൊരു മുൻകരുതൽ സ്വീകരിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം. വെസ്റ്റ്ജെറ്റ് ഫ്ലൈറ്റ് WS408 ആണ് മോങ്ക്റ്റൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രാദേശിക സമയം വൈകുന്നേരം 5:15-ഓടെ സുരക്ഷിതമായി ലാൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് ഗ്രേറ്റർ മോങ്ക്ടൺ അന്താരാഷ്ട്ര വിമാനത്താവളം സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചു.
വിമാനത്തിന്റെ രക്ഷാപ്രവർത്തനത്തിനും അഗ്നിശമനത്തിനും വേണ്ടിയുള്ള സംഘങ്ങളും പ്രാദേശിക എമർജൻസി ടീമുകളും സ്ഥലത്ത് എത്തിയിരുന്നതായും എന്നാൽ പിന്നീട് ഇവർ മടങ്ങിയെന്നും വിമാനത്താവളം അറിയിച്ചു. വിമാനത്തിലെ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും ഒരു പരിക്കുമില്ലെന്നും വെസ്റ്റ്ജെറ്റ് അധികൃതർ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര സേവനങ്ങൾ വിമാനത്താവളത്തിൽ സജ്ജമാക്കിയത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



