കാനഡയെ ഊർജ്ജ മേഖലയിൽ ശക്തിയുള്ള ഒരു രാജ്യമായി മാറ്റുമെന്നതിനുള്ള തന്റെ ഉറച്ച തീരുമാനം പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ അഭിമുഖത്തിൽ മാർക്ക് കാർണി വ്യക്തമാക്കി. എല്ലാവരുടെയും സമ്മതമുണ്ടെങ്കിൽ ദേശീയ പൈപ്പ്‌ലൈൻ നിർമ്മാണത്തിന് തന്റെ പിന്തുണ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നെങ്കിലും എന്നാൽ ഇപ്പോൾ “അതെ, ഞാൻ ഒരു പൈപ്പ്‌ലൈൻ നിർമ്മിക്കുന്നതിനെ പിന്തുണക്കുന്നു” എന്ന് കാർണി വ്യക്തമായി പറയുന്നു.
ഒരു പൈപ്പ്‌ലൈൻ പദ്ധതിയാൽ മാത്രം മതിയാകില്ല. കൂടുതൽ സഹകരണം ഉണ്ടകിൽ നിരവധി ഊർജ പദ്ധതികൾ രാജ്യ നിർമ്മാണത്തിന് ആവശ്യമാണെന്ന് കാർണി പറഞ്ഞു. എണ്ണയും പ്രകൃതിവാതകവും കയറ്റുമതി ചെയ്യുന്നത് കനഡയുടെ ഊർജ്ജ ഭാവിയുടെ ഭാഗമാണെന്ന് അദ്ദേഹം അംഗീകരിച്ചു, എന്നാൽ അത് മാത്രമല്ല പ്രധാന ലക്ഷ്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതി നയങ്ങളെക്കുറിച്ച് ബിൽ C-69, എണ്ണയും പ്രകൃതിവാതകവും ഉദ്വമന പരിധി തുടങ്ങിയ വിവാദപരമായ നിയമങ്ങൾ പുനഃപരിശോധിക്കാനും കാർണി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മുമ്പ് അവ നിലനിർത്തുമെന്ന് പറഞ്ഞെങ്കിലും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിനെയും സാസ്കാച്ചുവാൻ പ്രീമിയർ സ്കോട്ട് മോയെയും കൂടിയുള്ള അടുത്തിടെയുള്ള ചർച്ചകൾ അതിന് ഉപകാര പ്രദമായിരുന്നുവെന്നും ആസൂത്രിതമായും ലക്ഷ്യമുള്ളതുമായ മാറ്റങ്ങൾ വരുത്താനാണ് ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർണി ജൂൺ 2-ന് സാസ്കാച്ചുവാനിൽ നടക്കുന്ന ആദ്യ മന്ത്രിമാരുടെ യോഗത്തിൽ പ്രവിശ്യകളിലെ പ്രീമിയർമാരുമായി കൂടിക്കാഴ്ച നടത്തും. ഈ യോഗത്തിൽ ഊർജ്ജ പദ്ധതികളും പരിസ്ഥിതി നയങ്ങളും സംബന്ധിച്ച കൂടുതൽ വിശദമായ ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു, രാജ്യത്തിന്റെ ഊർജ്ജ ഭാവിയെക്കുറിച്ചുള്ള പുതിയ സർക്കാരിന്റെ നിലപാടുകൾ വ്യക്തമാക്കാൻ ഇത് സഹായിക്കും.


