തിരുവനന്തപുരം: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. യുദ്ധസാഹചര്യം കണക്കിലെടുത്ത് ആവശ്യമെങ്കിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇതിനായി കേന്ദ്രത്തിന് എല്ലാ സഹായവും കേരളം വാഗ്ദാനം ചെയ്യുന്നതായും മുഖ്യമന്ത്രി അറിയിച്ചു. വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ നൂറുകണക്കിന് ഇന്ത്യക്കാരാണ് വിവിധ ഗൾഫ് നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. പൂനെ ഇന്ദിരാ സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസിലെ 84 എംബിഎ വിദ്യാർത്ഥികൾ ദുബായിൽ കുടുങ്ങിയതായും ഇവരെ നിലവിൽ സുരക്ഷിതമായി ഹോട്ടലിലേക്ക് മാറ്റിയതായും കോളേജ് അധികൃതർ അറിയിച്ചു.
കേരളത്തിന് പുറമെ കർണാടകയിൽ നിന്നുള്ള ഇരുന്നൂറോളം പേരും ദുബായിൽ കുടുങ്ങിയതായാണ് വിവരം. ഇതിൽ പഠനാവശ്യത്തിന് പോയ 150 അംഗ വിദ്യാർത്ഥി സംഘവും ബെല്ലാരി എംഎൽഎ നാര ഭാരത് റെഡ്ഡിയും ഉൾപ്പെട്ട 15 അംഗ കുടുംബവും ഉൾപ്പെടുന്നു. പ്രവാസികളുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. സാഹചര്യം നേരിടാൻ കർണാടക സർക്കാർ പ്രത്യേക ഹെൽപ്പ് ലൈനും ആരംഭിച്ചു.
*കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി*: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Fear of Iran-Israel war: Concerned about the safety of Malayalis; Pinarayi Vijayan writes to the Prime Minister



