ഒട്ടാവ: കാനഡയിലെ കുടിയേറ്റ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഐ.ആർ.സി.സി (IRCC). മാതാപിതാക്കളെയും മുത്തശ്ശീമുത്തച്ഛന്മാരെയും കാനഡയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന ‘പേരന്റ്‌സ് ആൻഡ് ഗ്രാൻഡ്‌പേരന്റ്‌സ് പ്രോഗ്രാം’ (PGP) വഴി പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് കാനഡ താൽക്കാലികമായി നിർത്തുന്നു.
2026 ജനുവരി 1 മുതൽ പേരന്റ്‌സ് ആൻഡ് ഗ്രാൻഡ്‌പേരന്റ്‌സ് പ്രോഗ്രാമിൽ പുതിയ സ്ഥിരതാമസ (PR) അപേക്ഷകൾ സ്വീകരിക്കില്ല. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരും. 2025-ൽ ലഭിച്ച സ്പോൺസർഷിപ്പ് അപേക്ഷകൾ മാത്രമേ 2026-ൽ പ്രോസസിംഗിനായി പരിഗണിക്കുകയുള്ളൂ. 2025 മാർച്ച് 13-ലെ മന്ത്രിതല നിർദ്ദേശങ്ങൾ പാലിച്ച അപേക്ഷകർക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം. 2026ൽ പരമാവധി 10,000 അപേക്ഷകൾ മാത്രമേ പ്രോസസ്സ് ചെയ്യാൻ സർക്കാർ ഉദ്ദേശിക്കുന്നുള്ളൂ. പുതിയ ഉത്തരവുകൾ വന്നില്ലെങ്കിൽ മറ്റ് അപേക്ഷകളൊന്നും 2026-ൽ സ്വീകരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മാതാപിതാക്കളെ കാനഡയിലേക്ക് സ്ഥിരമായി കൊണ്ടുവരാൻ കാത്തിരുന്ന ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളെ ഈ തീരുമാനം പ്രതിസന്ധിയിലാക്കും. നിലവിൽ അപേക്ഷകൾ നൽകി കാത്തിരിക്കുന്നവർക്ക് 2025-ലെ ക്വാട്ടയിൽ ഉൾപ്പെടാൻ സാധിച്ചിട്ടുണ്ടെങ്കിൽ മാത്രമേ 2026-ൽ നടപടികൾ പൂർത്തിയാക്കാൻ സാധിക്കൂ. കാനഡയുടെ പുതിയ ഇമിഗ്രേഷൻ നയം അനുസരിച്ച് കുടിയേറ്റക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Can't bring parents to Canada anytime soon? PGP applications suspended



