ഷാർലറ്റ്ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ (PEI) ഏക മൃഗസംരക്ഷണ കേന്ദ്രമായ പി.ഇ.ഐ ഹ്യൂമൻ സൊസൈറ്റി പൊതുജനങ്ങളിൽ നിന്നും സഹായം തേടുന്നു. കഴിഞ്ഞ വ്യാഴാഴ്ച പ്രവിശ്യയിലെ മൃഗക്ഷേമ നിയമപ്രകാരം ഉദ്യോഗസ്ഥർ പിടിച്ചെടുത്ത 43 നായ്ക്കളുടെ സംരക്ഷണത്തിനായാണ് സൊസൈറ്റി ഇപ്പോൾ ജനങ്ങളുടെ സഹായം തേടുന്നത്. സംഭവത്തിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.
പ്രതിസന്ധി ഘട്ടത്തിൽ കമ്മ്യൂണിറ്റിയിൽ നിന്നും ബിസിനസ് സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന വലിയ പിന്തുണയ്ക്ക് സൊസൈറ്റി നന്ദി അറിയിച്ചു. സന്നദ്ധ സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള കുറിപ്പ് പുറത്തുവിട്ടത്. 43 നായ്ക്കളെ ഒരേസമയം സംരക്ഷിക്കേണ്ടി വന്നതോടെ ദൈനംദിന ആവശ്യങ്ങൾക്കായി കൂടുതൽ സാധനങ്ങൾ ആവശ്യമായി വന്നിരിക്കുകയാണ്. നായ്ക്കൾക്ക് ആവശ്യമായ മരുന്നുകൾക്കും ചികിത്സാ സൗകര്യങ്ങൾക്കുമായി വലിയൊരു തുക ആവശ്യമാണെന്നും സൊസൈറ്റി വ്യക്തമാക്കുന്നു.
നിലവിൽ നായ്ക്കളുടെ പരിചരണത്തിനായി പഴയ പത്രങ്ങൾ (പരസ്യങ്ങൾ ഇല്ലാത്തവ), നായ്ക്കൾക്കുള്ള മെയിൽ ബെല്ലി ബാൻഡുകൾ (മീഡിയം സൈസ്), പാൽമോലീവ് ഡിഷ് സോപ്പ്, മിസ്റ്റർ ക്ലീൻ ക്ലീനറുകൾ, പേപ്പർ ടവലുകൾ എന്നിവയാണ് പ്രധാനമായും സൊസൈറ്റി ആവശ്യപ്പെടുന്നത്. സാധനങ്ങൾക്ക് പുറമെ സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്ക് സൊസൈറ്റിയുടെ വെബ്സൈറ്റ് വഴിയോ ഇ-ട്രാൻസ്ഫർ വഴിയോ തുക കൈമാറാവുന്നതാണ്. ഇതിനുപുറമെ ആമസോൺ വിഷ് ലിസ്റ്റ് വഴിയും ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
pei-humane-society-asking-for-donations-after-43-dogs-seized
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



