ഇന്ത്യയിൽ നിന്നും ഒഴിപ്പിക്കുന്ന പാക്കിസ്ഥാൻ പൗരന്മാരെ സ്വീകരിക്കാതെ വാഗ അതിർത്തി അടച്ച് പാക്കിസ്ഥാൻ. ഇന്ത്യയുടെ പ്രതീക്ഷിക്കാവുന്ന തിരിച്ചടിയെ ഭയന്നാണ് പാകിസ്താൻ ഇത്തരം കടുത്ത നടപടികൾ സ്വീകരിച്ചിരിക്കുന്നു. ജമ്മു-കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ തുടർന്നാണ് പാകിസ്താൻ വാഗ അതിർത്തി അടയ്ക്കുകയും ഇന്ത്യയിലേക്കുള്ള വ്യോമഗതാഗതം തടയുകയും ചെയ്തത്.
ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താന്റെ പിന്തുണയുണ്ടെന്ന് ഇന്ത്യ ആരോപിച്ചതിന് പിന്നാലെയാണ് അയൽരാജ്യം ഈ തീരുമാനം കൈക്കൊണ്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ഇതോടെ കടുത്ത വെല്ലുവിളി നേരിടുകയാണ്. അന്താരാഷ്ട്ര സമൂഹം സംഘർഷം ലഘൂകരിക്കാൻ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു.
“ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന ആരോപണം തീർത്തും അടിസ്ഥാനരഹിതമാണ്. ഇന്ത്യയുടെ സാധ്യമായ സൈനിക നടപടികളെ നേരിടാൻ നാം സജ്ജമാണ്,” പാകിസ്താൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി.



