അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഗോത്രവർഗക്കാരെ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, ഒന്റാറിയോയിലെ രണ്ട് പ്രധാന ഗോത്രവിഭാഗങ്ങൾ തങ്ങളുടെ അംഗങ്ങൾക്ക് യാത്രാ മുന്നറിയിപ്പ് നൽകി. ബ്രൂസ് കൗണ്ടിയിലെ സൗഗീൻ ഫസ്റ്റ് നേഷൻ, ചിപ്പവാസ് ഓഫ് നവാഷ് അൺസീഡഡ് ഫസ്റ്റ് നേഷൻ എന്നിവരാണ് യുഎസ് യാത്രകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്.
നിറത്തിന്റെയോ ശാരീരിക പ്രത്യേകതകളുടെയോ പേരിൽ തദ്ദേശവാസികൾ വംശീയമായി അധിക്ഷേപിക്കപ്പെടാനോ തടഞ്ഞുവെക്കപ്പെടാനോ സാധ്യതയുണ്ടെന്ന് ഗോത്ര നേതാക്കൾ ആശങ്കപ്പെടുന്നു. മിനസോട്ട പോലുള്ള ഇടങ്ങളിൽ തദ്ദേശവാസികളെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടയുന്ന സംഭവങ്ങൾ പതിവായതോടെയാണ് കാനഡയിലെ ഗോത്ര വിഭാഗങ്ങളും ജാഗ്രതയിലായത്. ദക്ഷിണ അമേരിക്കൻ വംശജരോട് സാമ്യമുള്ള ശാരീരിക പ്രകൃതിയുള്ളവരെ ലക്ഷ്യമിട്ടാണ് പ്രധാനമായും പരിശോധനകൾ നടക്കുന്നത്.
അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർ ബർത്ത് സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, ഗ്രീൻ കാർഡ്, ഗോത്രവർഗ തിരിച്ചറിയൽ രേഖകൾ എന്നിവ നിർബന്ധമായും കൈകരുതണമെന്ന് സൗഗീൻ ഫസ്റ്റ് നേഷൻ ചീഫ് കോൺറാഡ് റിച്ചിയും നവാഷ് ആക്ടിംഗ് ചീഫ് ജെസീക്ക കീഷിഗ്-മാർട്ടിനും അറിയിച്ചു. അമേരിക്കയിലെ പുതിയ ഭരണകൂടത്തിന്റെ നയങ്ങൾ തദ്ദേശവാസികൾക്കിടയിൽ വലിയ ഭീതിയാണ് പടർത്തുന്നതെന്നും, തങ്ങൾ ഈ മണ്ണിലെ ആദ്യ അവകാശികളാണെന്ന കാര്യം അധികൃതർ മറക്കരുതെന്നും അവർ ഓർമ്മിപ്പിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Pair of Ontario First Nations issue U.S. travel advisory due to potential ‘ICE tribal targeting’



