ഒന്റാരിയോ: ഒന്റാരിയോയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 കിലോയിലധികം കൊക്കെയ്നും ലക്ഷക്കണക്കിന് രൂപയും പിടികൂടിയതായി പോലീസ് അറിയിച്ചു. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്ന് മാസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിൽ രണ്ട് സ്ത്രീകളുൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബറിൽ ആരംഭിച്ച അന്വേഷണം ചൊവ്വാഴ്ചയാണ് അവസാനിച്ചതെന്ന് യോർക്ക് റീജിയണൽ പോലീസ് (YRP) അറിയിച്ചു. സംയുക്ത പരിശോധനയിൽ 102 കിലോ കൊക്കെയ്ൻ, 1,35,000 ഡോളർ, ഒരു തോക്ക് എന്നിവയാണ് കണ്ടെടുത്തത്.
ബാരി, എസ്പനോള, ടൊറന്റോ എന്നിവിടങ്ങളിൽ നിന്നുള്ള ഷെറി ഡോണവൻ (40), വില്യം ഡോണവൻ (29), കെവിൻ ഫോർഡ് (36), സോളാഞ്ച് ഖാൻ (35), ഡാനിയൽ എലി (33), ജോൺ നോവാക് (67) എന്നിവർക്കെതിരെയാണ് പോലീസ് കുറ്റം ചുമത്തിയിരിക്കുന്നത്. ലഹരിമരുന്ന് കടത്ത് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി.
ടൊറന്റോ, വോൺ, ബാരി, എസ്പനോള, ഇന്നിസ്‌ഫിൽ എന്നിവിടങ്ങളിലെ നാല് വീടുകളിലും അഞ്ച് സ്റ്റോറേജ് ലോക്കറുകളിലുമായി ഒമ്പത് സെർച്ച് വാറണ്ടുകളാണ് അന്വേഷണ സംഘം നടപ്പിലാക്കിയത്. കൂടാതെ ഒന്റാരിയോയിലെ ഗ്രാവൻഹർസ്റ്റിലുള്ള ബീവർ ക്രീക്ക് ഇൻസ്റ്റിറ്റ്യൂഷനിലും പോലീസ് പരിശോധന നടത്തി. യോർക്ക് റീജിയണൽ പോലീസിന്റെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷനിൽ സൗത്ത് സിംകോ, ബാരി, ടൊറന്റോ, ഡർഹം പോലീസ് സേവനങ്ങളും ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസും കറക്ഷണൽ സർവീസസ് കാനഡയും പങ്കാളികളായി. പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റകൃത്യങ്ങളുടെ പൂർണ്ണരൂപം പോലീസ് വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Over 100 kilos of cocaine seized in Ontario; six arrested



