കണ്ണൂർ: ഓൺലൈൻ തട്ടിപ്പ് പരാതിയിൽ കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷിനെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തു. രാഗേഷ് പ്രസിഡന്റായ ലേബർ ബാങ്ക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ട് വഴി ഒരു കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന പരാതിയെത്തുടർന്നാണ് നടപടി. തമിഴ്‌നാട് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂരിലെത്തിയ തമിഴ്‌നാട് സൈബർ സെൽ വിഭാഗമാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് വൻതോതിൽ തുക എത്തിയതായും ഇത് ഓൺലൈൻ തട്ടിപ്പിലൂടെ കൈക്കലാക്കിയതാണെന്നുമാണ് പ്രാഥമിക വിവരം. നേരത്തെ സമാനമായ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കണ്ണൂർ ടൗൺ പോലീസിലും ഈ സൊസൈറ്റിക്കെതിരെ കേസുകൾ നിലവിലുണ്ട്. കസ്റ്റഡിയിലെടുത്ത രാഗേഷിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. രാഷ്ട്രീയ മേഖലയിൽ വലിയ ചർച്ചകൾക്കാണ് ഈ അറസ്റ്റ് വഴിതുറന്നിരിക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Online fraud: Kannur DCC General Secretary in custody of Tamil Nadu Police



