നോവ സ്കോഷ്യ; നോവ സ്കോഷ്യയിലെ അന്നപോളിസ് കൗണ്ടിയിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മാർഗരറ്റ്സ്‌വില്ലെയിലെ (Margaretsville, N.S.) ഹൈവേ 362-ലെ 2300 ബ്ലോക്കിൽ വെള്ളിയാഴ്ച പുലർച്ചെ 4:20-ഓടെയാണ് തീപിടിത്തമുണ്ടായത്. സംഭവസ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ ഉടൻ എത്തിയെങ്കിലും അപ്പോളേക്കും വീടിന്റെ വലിയ ഒരു ഭാഗത്ത് തീ പടർന്നിരുന്നു.
തീ അണച്ച ശേഷം, താമസക്കാരന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) അറിയിച്ചു.ശേഖരിച്ച വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ, തീപിടിത്തം സംശയാസ്പദമായ ഒന്നല്ല എന്നാണ് നിലവിൽ കരുതുന്നതെന്ന് പോലീസ് ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
നോവ സ്കോഷ്യയിലെ ഫയർ മാർഷൽ ഓഫീസിലെ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ആർ.സി.എം.പി അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
One dead in house fire in Margaretsville, Nova Scotia;



