യെല്ലോനൈഫ്: നോർത്ത് വെസ്റ്റ് ടെറിട്ടറീസ് നോമിനി പ്രോഗ്രാമിൻ്റെ (Northwest Territories Nominee Program – NWTNP) ഈ വർഷത്തെ മൂന്നാം ഘട്ട അപേക്ഷാ സ്വീകരിക്കുന്ന തീയതി പ്രഖ്യാപിച്ചു. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി കാനഡയിൽ സ്ഥിരതാമസം നേടാൻ ആഗ്രഹിക്കുന്ന വിദഗ്ധ തൊഴിലാളികൾക്ക് ഇത് പുതിയ അവസരമാണ്. 2025 നവംബർ 10, തിങ്കളാഴ്ച രാവിലെ 9 മണിക്ക് (പ്രാദേശിക സമയം) അപേക്ഷ സ്വീകരിക്കൽ തുടങ്ങും. 2025 നവംബർ 24, വൈകുന്നേരം 5 മണിക്ക് (പ്രാദേശിക സമയം) ആണ് അപേക്ഷ സ്വീകരിക്കൽ അവസാനിക്കുന്നത്.
ഈ ഇൻ ടേക്ക് പ്രഖ്യാപനത്തിൽ പ്രവാസികൾക്ക് അനുകൂലമായ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അൺലിമിറ്റഡ് അപേക്ഷ. തൊഴിലുടമകൾക്ക് (Employers) ഇനി പരിധിയില്ലാതെ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. അപേക്ഷകരുടെ വർക്ക് പെർമിറ്റ് കാലാവധി സംബന്ധിച്ച പരിധികൾ നീക്കിയിട്ടുമുണ്ട്. തൊഴിലാളികൾക്ക് കൂടുതൽ flexibility നൽകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സമാന ജോലിയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം എന്ന നിയമം പുനഃസ്ഥാപിച്ചു.
ഈ റൗണ്ടിൽ മൊത്തം 103 അപേക്ഷകൾ വരെ പ്രോസസ്സ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. അപേക്ഷകരിൽ, വർക്ക് പെർമിറ്റ് ഉടൻ അവസാനിക്കുന്നവർക്ക് മുൻഗണന ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ വർക്ക് പെർമിറ്റ് കാലാവധി അവസാനിക്കുന്ന അപേക്ഷകർ.
തുടർന്ന്, അപേക്ഷ ലഭിച്ച തീയതിയുടെ അടിസ്ഥാനത്തിൽ ഇത് കണക്കുകൂട്ടും. തൊഴിൽ പെർമിറ്റ് ഉടൻ പുതുക്കേണ്ടവർക്ക് ഈ പുതിയ ഇൻ്റേക്ക് വലിയ ആശ്വാസമാകും.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
NWT Nominee Program applications open November 10 with revised eligibility criteria



