നോവാ സ്കോഷ്യയിലെ പിക്റ്റൗ കൗണ്ടിയിൽ നിന്ന് കാണാതായ ലില്ലിയെയും സഹാേദരൻ ജാക്ക് സള്ളിവനെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്ന് പ്രവിശ്യ സർക്കാർ അറിയിച്ചു. വിവരങ്ങൾ നൽകുന്നവർക്ക് 150,000 ഡോളർ വരെയാണ് വാഗ്ദാനം ചെയ്യുന്നത്. കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1-888-710-9090 എന്ന നമ്പറിൽ റിവാർഡ്സ് ഫോർ മേജർ അൺസോൾവ്ഡ് ക്രൈംസ് പ്രോഗ്രാമിലേക്ക് വിളിക്കണമെന്ന് പ്രവിശ്യ സർക്കാർ ഒരു വാർത്താക്കുറിപ്പിൽ അറിയിച്ചു.
വിവരങ്ങൾ നൽകുന്ന ആളുകൾ അവരുടെ പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും നൽകണമെന്നും കോടതിയിൽ സാക്ഷ്യപ്പെടുത്താൻ അവരെ വിളിപ്പിച്ചേക്കാമെന്നും കുറിപ്പിൽ പറയുന്നു. എല്ലാ കോളുകളും റെക്കോർഡ് ചെയ്യപ്പെടുമെന്നും വ്യക്തമാക്കുന്നുണ്ട്. കേസിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവരും അജ്ഞാതനായി തുടരാൻ ആഗ്രഹിക്കുന്നവരും ആണെങ്കിൽ 1-800-222-TIPS (8477) എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്‌സുമായി ബന്ധപ്പെടാം.
മെയ് 2-നാണ് ലാൻസ്‌ഡൗൺ സ്റ്റേഷനിലെ ഗയർലോക്ക് റോഡിലുള്ള വീട്ടിൽ നിന്ന് സഹോദരങ്ങളായ ലില്ലിയെയും ജാക്കിനെയും കാണാതായത്. വ്യാപകമായ തിരച്ചിലുകൾക്ക് ശേഷവും തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ.
🍁 അറ്റ്ലാന്റിക് കാനഡ വാർത്തകൾക്കായി: https://chat.whatsapp.com/HyRKKiQdEL3Iq9xsG3xMrr
കാനഡ വർത്തമാനങ്ങൾ 🎙️



