നോവ സ്കോഷ്യയിൽ ഞായറാഴ്ച രാത്രി 10 മണിയോടെ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി എർത്ത്ക്വേക് കാനഡ അറിയിച്ചു. നോവ സ്കോഷ്യയിൽ നിന്ന് ഏകദേശം 225 കിലോമീറ്റർ തെക്കായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം, ഏറ്റവും അടുത്തുള്ള സ്ഥലം എച്ച്ആർഎമ്മിലെ ഈസ്റ്റ് ലോറൻസ്‌ടൗൺ ആയിരുന്നു. പ്രഭവകേന്ദ്രം കരയിൽ നിന്ന് ഏറെ അകലെ ആയതിനാൽ കരയിൽ വലിയ ആഘാതം ഉണ്ടായിട്ടില്ലെന്ന് ഏജൻസി വ്യക്തമാക്കി. ജൂൺ 16ന് ബ്രിട്ടീഷ് കൊളംബിയ തീരത്തും ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു.
ADVERTISEMENT



