യു.എസ് സംസ്ഥാനമായ അലാസ്കാ തീരത്തെ വൻ ഭൂചലനത്തെ തുടർന്ന് ബ്രിട്ടീഷ് കൊളംബിയയിൽ സുനാമി സാധ്യതയില്ലെന്ന് പ്രവിശ്യ എമർജൻസി ഇൻഫർമേഷൻ ഏജൻസി അറിയിച്ചു. യു.എസ്. നാഷണൽ സുനാമി വാണിംഗ് സെന്റർ (U.S. National Tsunami Warning Centre) തെക്കൻ അലാസ്കയിലെയും ഉപദ്വീപിലെയും ചില ഭാഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ ബ്രിട്ടീഷ് കൊളംബിയ ഇല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബ്രിട്ടീഷ് കൊളംബിയയിൽ ആർക്കെങ്കിലും ഭൂകമ്പത്തിന്റെ പ്രകംമ്പനം അനുഭവപ്പെട്ടോ എന്നത് വ്യക്തമല്ല. തെക്കൻ അലാസ്കയിലും അലാസ്ക ഉപദ്വീപിലും, അലാസ്കയിലെ കെന്നഡി എൻട്രൻസ് മുതൽ യൂണിമാക് പാസ് വരെയുള്ള പസഫിക് തീരങ്ങളിലാണ് സുനാമി മുന്നറിയിപ്പുള്ളത്. പ്രാഥമിക വിവരങ്ങളനുസരിച്ച്, വളരെ അകലെയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം (എൻടിഡബ്ല്യുസി) അറിയിച്ചു. ഭൂകമ്പ സാധ്യതയേറിയ പസഫിക് ‘റിങ് ഓഫ് ഫയറി’ന്റെ ഭാഗമാണ് അലാസ്ക.
അലാസ്കയിലെ സാൻഡ് പോയിന്റിനടുത്തുള്ള ഉപദ്വീപിന്റെ തീരത്താണ് ഉച്ചയ്ക്ക് 1:37-ന് ഭൂകമ്പം ഉണ്ടായതെന്ന് യു.എസ്. ജിയോളജിക്കൽ സർവേ (U.S. Geological Survey) അറിയിച്ചു.1,100 കിലോമീറ്ററിലധികം തീരപ്രദേശത്തിനാണ് അലാസ്കയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ പ്രദേശങ്ങളിൽ ഭൂരിഭാഗവും ജനവാസം കുറവാണെങ്കിലും, ഏകദേശം 5,200 ആളുകൾ താമസിക്കുന്ന കോഡിയാക് എന്ന സമൂഹത്തെയും മുന്നറിയിപ്പ് ബാധിച്ചിട്ടുണ്ട്.
No tsunami threat to B.C



